നവകേരള സദസ്സിനു വേണ്ടി പൊളിച്ച മതിൽ പുനര്‍നിര്‍മിച്ചു
നെന്മാറ∙ നവകേരള സദസ്സിനു വേണ്ടി പൊളിച്ച നെന്മാറ ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തെ മതിൽ പുനർനിർമിച്ചു. ഡിസംബർ 3ന് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ സൗകര്യാർഥം മൈതാനത്ത് ഉണ്ടായിരുന്ന പടിയോടു ചേർന്ന മതിൽ പൊളിച്ചു വീതി കൂട്ടിയിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും മതിൽ പുനർനിർമിക്കാൻ കഴിയാതെ

നെന്മാറ∙ നവകേരള സദസ്സിനു വേണ്ടി പൊളിച്ച നെന്മാറ ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തെ മതിൽ പുനർനിർമിച്ചു. ഡിസംബർ 3ന് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ സൗകര്യാർഥം മൈതാനത്ത് ഉണ്ടായിരുന്ന പടിയോടു ചേർന്ന മതിൽ പൊളിച്ചു വീതി കൂട്ടിയിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും മതിൽ പുനർനിർമിക്കാൻ കഴിയാതെ വന്നതില്‍ വലിയ വിമർശനങ്ങൾ ഉയർന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മതിൽ നിർമാണം പൂർത്തിയാക്കി. അതേസമയം പൊളിച്ചു മാറ്റിയ സ്കൂളിന്റെ മുൻ വശത്തെ പ്രവേശന കവാടത്തോടു ചേർന്നു സ്ഥാപിച്ചിരുന്നു പേരെഴുതിയ കമാനം ഇതുവരെ പുനഃസ്ഥാപിച്ചില്ല.
നവംബർ 27നാണു സ്കൂളിന്റെ കമാനം മുറിച്ചു മാറ്റിയത്. മന്ത്രിമാരുടെ യാത്രാ ബസിനു തടസ്സം കൂടാതെ കടന്നുപോകാനുള്ള വഴിയൊരുക്കാനായിരുന്നു കമാനം മുറിച്ചു മാറ്റിയത്. സമാന വലുപ്പമുള്ള കെഎസ്ആർടിസി ബസ് കൊണ്ടുവന്നു ട്രയൽ റൺ നടത്തിയെങ്കിലും വീതി പോരെന്നു കണ്ടെത്തി ഉപേക്ഷിച്ചിരുന്നു. നവകേരള യാത്രാ ബസ് മതിലിനു വെളിയിൽ നിർത്തിയാണു മന്ത്രിമാരെ ഇറക്കിയിരുന്നത്. മുറിച്ചുമാറ്റിയ കമാനം സ്കൂൾ വളപ്പിൽ അനാഥമായി കിടക്കുകയാണ്. തുരുമ്പെടുത്തു നശിക്കുന്നതിനു മുൻപ് കമാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.