അഗളി ∙ അട്ടപ്പാടി മധു വധക്കേസിൽ പ്രതികളെ ശിക്ഷിക്കത്തക്ക വിധം അന്വേഷണത്തിലും കേസ് നടത്തിപ്പിലും മികവും സൂക്ഷ്മതയും പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് 2022 ലെ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ. പാലക്കാട് എസ്പിയായിരുന്ന ആർ.വിശ്വനാഥ് (എഐജി പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്), അഗളി ഡിവൈഎസ്പിയായിരുന്ന ടി.കെ.സുബ്രഹ്മണ്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗളി ∙ അട്ടപ്പാടി മധു വധക്കേസിൽ പ്രതികളെ ശിക്ഷിക്കത്തക്ക വിധം അന്വേഷണത്തിലും കേസ് നടത്തിപ്പിലും മികവും സൂക്ഷ്മതയും പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് 2022 ലെ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ.പാലക്കാട് എസ്പിയായിരുന്ന ആർ.വിശ്വനാഥ് (എഐജി പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്), അഗളി ഡിവൈഎസ്പിയായിരുന്ന ടി.കെ.സുബ്രഹ്മണ്യൻ (എസ്പി, തിരുവിതാംകൂർ ദേവസ്വം ബോർഡ്), അട്ടപ്പാടി പുതൂർ എസ്ഐ വി.ജയപ്രസാദ്, എഎസ്ഐ ഷാബു ജോസഫ്, സീനിയർ സിപിഒ കെ.പി.ബീന (പുതൂർ), സിപിഒ പി.വിനു എന്നിവർക്കാണ് ആദരം.

2018 ഫെബ്രുവരി 22 നാണ് ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മധു, മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ ആൾക്കൂട്ടത്തിന്റെ മർദനത്തിൽ കൊല്ലപ്പെട്ടത്. അഗളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് പട്ടികവർഗ പ്രത്യേക കോടതി 16ൽ 14 പ്രതികളെയും ശിക്ഷിച്ചിരുന്നു.2023 ഏപ്രിൽ 4നാണു കേസിൽ വിധിയുണ്ടായത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഉൾപ്പെടെയുള്ള വിഷയങ്ങൾ കേസിന്റെ നടത്തിപ്പിനെ ബാധിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.

ADVERTISEMENT

മധുവിന്റെ കുടുംബവും ആക്‌ഷൻ കൗൺസിലും നടത്തിയ സമ്മർദവും നിയമ പോരാട്ടവുമാണു വിജയം കണ്ടത്. മധുവിന്റെ ബന്ധുക്കളായ സാക്ഷികൾ വരെ കൂറുമാറിയ കേസിൽ, ഒരു സാക്ഷിയുടെ കാഴ്ച പരിശോധനയ്ക്കു പോലും കോടതി നിർദേശിച്ചു. പല തവണ സ്പെഷൽ പ്രോസിക്യൂട്ടർമാർ മാറിയ കേസിൽ സാക്ഷികളുടെ സംരക്ഷണത്തിനു കോടതി നിർദേശപ്രകാരം പൊലീസ് പ്രത്യേക നടപടി സ്വീകരിച്ചിരുന്നു.