പണമെന്നുള്ളതു കയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകും; ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെ പ്രതിസന്ധി തുടരും
ലക്കിടി ∙ കുഞ്ചൻ എന്നു പേരുപോലും പറയാതെ ബജറ്റിൽ സർക്കാരിന്റെ പരിഹാസം...! ഇതോടെ ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെ പ്രതിസന്ധി തുടരും. ശമ്പളം കിട്ടാത്തതിനാൽ ജീവനക്കാർ കൂട്ട അവധിയെടുത്തതോടെ സ്മാരകത്തിലെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. സാംസ്കാരിക വകുപ്പ് സ്മാരകത്തിനായി ഗ്രാന്റ്

ലക്കിടി ∙ കുഞ്ചൻ എന്നു പേരുപോലും പറയാതെ ബജറ്റിൽ സർക്കാരിന്റെ പരിഹാസം...! ഇതോടെ ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെ പ്രതിസന്ധി തുടരും. ശമ്പളം കിട്ടാത്തതിനാൽ ജീവനക്കാർ കൂട്ട അവധിയെടുത്തതോടെ സ്മാരകത്തിലെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.
സാംസ്കാരിക വകുപ്പ് സ്മാരകത്തിനായി ഗ്രാന്റ് അനുവദിച്ചിട്ടുണ്ടോയെന്നു പോലും അടുത്തദിവസം മാത്രമേ വ്യക്തമാകൂ. 2008 മുതൽ പ്രവർത്തിക്കുന്ന കലാപീഠത്തിൽ തുള്ളൽ, മൃദംഗം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം വിഷയങ്ങളിൽ പാർട് ടൈം കോഴ്സുകളാണു നടത്തുന്നത്. 195 കുട്ടികളാണു വിവിധ വിഷയങ്ങളിൽ കലാപഠനം നടത്തിയിരുന്നത്. നവകേരള സദസ്സിലടക്കം പ്രശ്ന പരിഹാരത്തിന് സാധ്യത തേടിയെങ്കിലും സാംസ്കാരിക വകുപ്പ് സ്പെഷൽ ഗ്രാന്റ് അനുവദിച്ചില്ല.
കുഞ്ചൻ സ്മാരകത്തിന്റെ വികസനത്തിനായി ബജറ്റിൽ തുക വകയിരുത്തുമെന്ന പ്രതീക്ഷിയിലായിരുന്നു ഭരണസമിതിയും ജീവനക്കാരും. എന്നാൽ, ജീവനക്കാർക്കു ശമ്പളം നൽകുന്നതിനു വേണ്ടി ബജറ്റിൽ തുക അനുവദിക്കുന്ന രീതിയില്ലെന്നും സ്പെഷൽ ഗ്രാന്റ് അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണെന്നും എംഎൽഎ കെ.പ്രേംകുമാർ പറഞ്ഞു. 50 ലക്ഷം രൂപയെങ്കിലും ഗ്രാന്റ് ഇനത്തിൽ ലഭിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹാരം കണ്ടെത്താൻ കഴിയൂ.