ഒറ്റപ്പാലത്തിന് 10 കോ‌ടി ഒറ്റപ്പാലം∙ സംസ്ഥാന ബജറ്റിൽ ഒറ്റപ്പാലം നിയോജക മണ്ഡലത്തിനു10 കോ‌ടി രൂപയുടെ വികസന പദ്ധതികൾ. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പേ വാർഡ് നിർമാണം (2 കോടി), ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിനു സമീപം കരിമ്പുഴ പുഴയിൽ ബോട്ടിങ്, അനുബന്ധ പ്രവർത്തനങ്ങൾ, അപ്രോച്ച് റോ‍‍ഡ് നിർമാണം (2 കോടി)

ഒറ്റപ്പാലത്തിന് 10 കോ‌ടി ഒറ്റപ്പാലം∙ സംസ്ഥാന ബജറ്റിൽ ഒറ്റപ്പാലം നിയോജക മണ്ഡലത്തിനു10 കോ‌ടി രൂപയുടെ വികസന പദ്ധതികൾ. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പേ വാർഡ് നിർമാണം (2 കോടി), ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിനു സമീപം കരിമ്പുഴ പുഴയിൽ ബോട്ടിങ്, അനുബന്ധ പ്രവർത്തനങ്ങൾ, അപ്രോച്ച് റോ‍‍ഡ് നിർമാണം (2 കോടി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലത്തിന് 10 കോ‌ടി ഒറ്റപ്പാലം∙ സംസ്ഥാന ബജറ്റിൽ ഒറ്റപ്പാലം നിയോജക മണ്ഡലത്തിനു10 കോ‌ടി രൂപയുടെ വികസന പദ്ധതികൾ. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പേ വാർഡ് നിർമാണം (2 കോടി), ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിനു സമീപം കരിമ്പുഴ പുഴയിൽ ബോട്ടിങ്, അനുബന്ധ പ്രവർത്തനങ്ങൾ, അപ്രോച്ച് റോ‍‍ഡ് നിർമാണം (2 കോടി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലത്തിന് 10 കോ‌ടി
ഒറ്റപ്പാലം∙ സംസ്ഥാന ബജറ്റിൽ ഒറ്റപ്പാലം നിയോജക മണ്ഡലത്തിനു10 കോ‌ടി രൂപയുടെ വികസന പദ്ധതികൾ.  ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പേ വാർഡ് നിർമാണം (2 കോടി),  ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിനു സമീപം കരിമ്പുഴ പുഴയിൽ ബോട്ടിങ്, അനുബന്ധ പ്രവർത്തനങ്ങൾ, അപ്രോച്ച് റോ‍‍ഡ് നിർമാണം (2 കോടി) കടമ്പഴിപ്പുറം -കൊല്ലിയാനി-കുളക്കാട്ടുകുർശ്ശി -തുമ്പക്കണ്ണി റോഡ് നവീകരണം (2 കോടി), പാലപ്പുറം അഴീക്കല പറമ്പ് പ്രദേശത്തെയും പിലാത്തറ പ്രദേശത്തെയും തോടിനു കുറുകെ ബന്ധിപ്പിക്കലും അപ്രോച്ച് റോഡ് നിർമാണവും (ഒരു കോടി), നെല്ലിക്കുറുശ്ശി മുതൽ കുതിരവഴിപ്പാലം വഴി പാലപ്പുറം ചിനക്കത്തൂർകാവ് വരെ റോഡ് നവീകരണം (ഒരുകോടി), മുന്നൂർക്കോട് ഹൈസ്കൂൾ മൈതാനം നവീകരണം (ഒരുകോടി), ലക്കിടി റെയിൽവേ ഗേറ്റ് മുതൽ പല്ലാർമംഗലം ശ്മശാനം വരെ റോഡ് നിർമാണം (ഒരുകോടി) എന്നിവയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

ഇതിനു പുറമേ, കാർബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ 260 കോടി രൂപ ചെലവില്‍ ഗ്രഫീന്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെ‌ടുക്കാനുളള  സംരംഭവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ഷൊർണൂരിന് 8 പദ്ധതികൾ
ബജറ്റിൽ ഷൊർണൂർ നിയോജകമണ്ഡലത്തിൽ 10 കോടി രൂപയുടെ പദ്ധതികൾക്ക് ഫണ്ട് വകയിരുത്തി.  ഷൊർണൂർ നഗരസഭാ ടൗൺ ഹാൾ നവീകരണത്തിന് രണ്ടു കോടി രൂപയും വെള്ളിനേഴി പഞ്ചായത്തിലെ മുതലമൂർഖൻകടവ് തൂക്കുപാലം നിർമാണത്തിനും അനുബന്ധ ടൂറിസം പദ്ധതിക്കുമായി ഒരു കോടി രൂപയും വകയിരുത്തി.  

വാണിയംകുളം നഗരനവീകരണത്തിന് ഒരു കോടി, തൃക്കടീരി പഞ്ചായത്തിലെ തൃക്കടീരി–ആറ്റാശ്ശേരി റോഡ് ബിഎം–ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഒരു കോടി, അനങ്ങനടിയിൽ പുതിയ ഹോമിയോ ആശുപത്രിക്ക് കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി, ചളവറ ആയൂർവേദ ആശുപത്രിക്ക് ഐപി വാർഡ് നിർമിക്കുന്നതിന് ഒരു കോടി എന്നിങ്ങനെയാണു ഫണ്ടു വകയിരുത്തിയിട്ടുള്ളത്.  

ചെർപ്പുളശ്ശേരി നഗരസഭ ഗ്രൗണ്ട് നവീകരണത്തിന് രണ്ടു കോടി രൂപയും  നെല്ലായ–പുലാക്കാട് റോഡ് ബിഎം–ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഒരു കോടി രൂപയും ആവർത്തനമായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ആകെ 20 പദ്ധതികളിൽ എട്ടു പദ്ധതികൾക്കാണ് 10 കോടി വകയിരുത്തിയിരിക്കുന്നത്. 12 പദ്ധതികൾക്ക് ടോക്കൻ ഇനത്തിൽ 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കോങ്ങാടിന് 20 കോടി 
കേരളശ്ശേരി - കോങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വടശ്ശേരി നെമ്പരത്തി പാലം നിർമാണത്തിനു 1.5 കോടി. കോങ്ങാട് കമ്യൂണിറ്റി ഹാൾ നിർമാണം 2 കോടി. തച്ചമ്പാറ കണ്ണോട് പാലം ഒരു കോടി, നിയോജക മണ്ഡലത്തിലെ പൂതംകോട് ഗവ.എൽപി സ്കൂൾ, കമ്പ ഗവ.എൽപി സ്കൂൾ, പൊറ്റശ്ശേരി ഗവ.എൽപി സ്കൂൾ, പുല്ലുവായക്കുന്ന് ഗവ.എൽപി സ്കൂൾ, കല്ലൂർ ഗവ.എൽപി സ്കൂൾ തുടങ്ങിയ 5 സ്കൂളുകളുടെ കെട്ടിട നിർമാണത്തിനു 3.75 കോടി. കല്ലടിക്കോട് കണക്കമ്പാടം കുളം 75 ലക്ഷം, മണ്ണൂർ സ്റ്റേഡിയം 1 കോടി, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അറ്റകുറ്റപ്പണിക്കും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി 10 കോടി. കൂടാതെ 10 പദ്ധതികൾ 100 രൂപ ടോക്കൺ പ്രകാരവും ഉണ്ട്.

ADVERTISEMENT

മലമ്പുഴയ്ക്ക് ടൂറിസം പ്രതീക്ഷ 
എട്ടു പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 10 കോടി രൂപയാണു ബജറ്റിൽ വകയിരുത്തിയത്. വാരണിപ്പാലം, മലമ്പുഴ ഉദ്യാനം നവീകരണം പദ്ധതികൾക്ക് ഇത്തവണയും ഫണ്ട് ലഭിച്ചില്ല. പക്ഷേ നവകേരള സദസ്സിലെ പരാതി പരിഹാരത്തിന് അനുവദിച്ച 1,000 കോടി രൂപയിൽ നിന്ന് വാരണി പാലം നിർമാണത്തിനു ഫണ്ട് ലഭിക്കുമെന്നാണു പ്രതീക്ഷ. 

 വിനോദ സഞ്ചാര മേഖലയ്ക്ക് അനുവദിച്ച തുകയിൽ മലമ്പുഴയ്ക്കു പ്രതീക്ഷയുണ്ട്. ശുദ്ധജല പദ്ധതികൾക്ക് ഉൾപ്പെടെ ഇതിലൂടെ ഫണ്ട് ലഭിക്കുമെന്നാണു കരുതുന്നത്. ∙ മുണ്ടൂർ പഞ്ചായത്തിലെ കാഞ്ഞിക്കുളം – ബംഗ്ലാംകുന്ന് എംഎൽഎ റോഡ് നവീകരണത്തിനു 2.5 കോടി രൂപ.

∙ എലപ്പുള്ളി പഞ്ചായത്തിലെ നല്ലേപ്പിള്ളി–കൊച്ചിൻ ത്രോണ്ടിയർ റോഡ് നവീകരണത്തിനു 3.5 കോടി രൂപ
∙ അകത്തേത്തറ അമ്പാട്ടുതോടിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനു 1.5 കോടി രൂപ. മഴക്കാലത്തു തോട് കവിഞ്ഞു വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനാണിത്. 
∙ മരുതറോഡ് പഞ്ചായത്തിലെ കല്ലേപ്പുള്ളി – നരകംപുള്ളി റോഡ് നവീകരണത്തിനു 2.5 കോടി രൂപ

പ്രതീക്ഷിച്ചു, കിട്ടിയില്ല
പ്രളയത്തിൽ തകർന്ന വാരണി പാലത്തിനു സമാന്തരമായി പാലം നിർമിക്കാൻ ഫണ്ട് അനുവദിച്ചില്ല. കഴിഞ്ഞ വർഷവും ഈ പദ്ധതിക്കു ഫണ്ട് പ്രതീക്ഷിച്ചിരുന്നു. 15 കോടി രൂപയുടെ പദ്ധതിയാണു സമർപ്പിച്ചത്. ഇതുവഴിയുള്ള യാത്ര അപകടം പിടിച്ചതാണ്.

ADVERTISEMENT

മലമ്പുഴ ഉദ്യാനത്തെ പഴയ പ്രതാപത്തിലേക്കു കൊണ്ടുപോകാനുള്ള 25 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് ഇത്തവണയും ഫണ്ട് അനുവദിച്ചിട്ടില്ല. ടൂറിസം വികസനത്തിന് വകയിരുത്തിയ തുകയിൽ നിന്ന് എന്തെങ്കിലും ലഭിക്കുമെന്നാണു പ്രതീക്ഷ.  

ബജറ്റ് പ്രഖ്യാപനം ആവർത്തനം; ഇതുവരെ പലതും നടപ്പായില്ല
കൊല്ലങ്കോട് ∙ സംസ്ഥാന ബജറ്റിൽ നെന്മാറ മണ്ഡ‍ലത്തിലേക്കു പ്രഖ്യാപിച്ച പദ്ധതികളിൽ പലതും മുൻ ബജറ്റുകളുടെ ആവർത്തനമായി. ഇത്തവണത്തെ ബജറ്റിൽ 1 കോടി അനുവദിച്ചു പ്രഖ്യാപിച്ച വാദ്യകലാകാരന്മാരുടെ ക്ഷേമത്തിനായുള്ള പല്ലാവൂർ ത്രയം സാംസ്കാരിക കേന്ദ്രത്തിനു 2020 ലെ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നതാണ്. 4 വർഷത്തിനിപ്പുറം ഒരു കോടി രൂപ പ്രഖ്യാപിച്ചു ഭരണാനുമതിയായി.

പോത്തുണ്ടി–ചുള്ളിയാർ–മീങ്കര അണക്കെട്ടുകളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര പദ്ധതിക്ക് 20 കോടി രൂപ ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നാൽ 2023 ബജറ്റിൽ പോത്തുണ്ടി വിനോദ സഞ്ചാരത്തിനു 10 കോടി രൂപയും ചുള്ളിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര പദ്ധതിക്കു 5 കോടി രൂപയും വകയിരുത്തിയിരുന്നു. അത് ഇത്തവണ പോത്തുണ്ടി, ചുള്ളിയാർ അണക്കെട്ടുകൾക്കൊപ്പം മീങ്കരയെയും ചേർത്തു 20 കോടി രൂപയായി പ്രഖ്യാപിച്ചു. 

കയ്പഞ്ചേരി–അയിലൂർ റോഡിന് ഇത്തവണ പ്രഖ്യാപിച്ച 2 കോടി രൂപയും കരിപ്പോട്–പല്ലശ്ശന റോഡിന്റെ 7 കോടി രൂപയും കഴിഞ്ഞ തവണത്തെ ബജറ്റ് പ്രഖ്യാപനത്തിലും ഉണ്ടായിരുന്നു. നെല്ലിയാമ്പതി റസ്റ്റ് ഹൗസ് കെട്ടിടത്തിനു 10 കോടി രൂപ എന്നതും നെന്മാറയിൽ റസ്റ്റ് ഹൗസ് ആൻഡ് കന്റീൻ കെട്ടിടത്തിനായി 5 കോടി രൂപ അനുവദിച്ചതും 2022ലും 2023ലും ബജറ്റ് പ്രഖ്യാപനങ്ങളിൽ ഇടം നേടിയവയാണ്.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുതലമട പഞ്ചായത്തിലെ ചെമ്മണാംപതി പാലത്തിനു ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ച 5 കോടി രൂപയാണ്. എന്നാൽ 2022ലും 2023ലും ചെമ്മണാംപതി പാലത്തിനു 3.65 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. നെന്മാറ സബ് റജിസ്ട്രാർ ഓഫിസ് കെട്ടിടത്തിനു പ്രഖ്യാപിച്ച 3 കോടി രൂപയുടെ പ്രഖ്യാപനം 2022ലും ഉൾപ്പെട്ടിരുന്നു. 

തിരുവഴിയാട് പാലത്തിനു പ്രഖ്യാപിച്ച 5 കോടി രൂപ കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതാണ്. തുടർ ബജറ്റുകളിൽ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നടപ്പാക്കാത്തതു ജനങ്ങൾക്കു ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെടുത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT