പടിഞ്ഞാറങ്ങാടി ∙ വേരുകൾ അഴുകി മലമക്കാവിൽ ഏക്കർ കണക്കിന് നെൽക്കൃഷി നശിച്ചു. മലമക്കാവ് സ്വദേശി വിശ്വനാഥന്റെ അഞ്ചര ഏക്കറിലധികം വരുന്ന നെൽക്കൃഷിയാണ് നശിച്ചത്. നടീൽ നടത്തി ഏതാനും ആഴ്ചകൾ കഴിഞ്ഞതോടെ രോഗബാധ കണ്ട് തുടങ്ങിയതായി വിശ്വനാഥൻ പറഞ്ഞു. വേരുകൾ പാടെ അഴുകി പോയി നുരികൾ കരിഞ്ഞുണങ്ങുകയാണ് ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടിഞ്ഞാറങ്ങാടി ∙ വേരുകൾ അഴുകി മലമക്കാവിൽ ഏക്കർ കണക്കിന് നെൽക്കൃഷി നശിച്ചു. മലമക്കാവ് സ്വദേശി വിശ്വനാഥന്റെ അഞ്ചര ഏക്കറിലധികം വരുന്ന നെൽക്കൃഷിയാണ് നശിച്ചത്. നടീൽ നടത്തി ഏതാനും ആഴ്ചകൾ കഴിഞ്ഞതോടെ രോഗബാധ കണ്ട് തുടങ്ങിയതായി വിശ്വനാഥൻ പറഞ്ഞു. വേരുകൾ പാടെ അഴുകി പോയി നുരികൾ കരിഞ്ഞുണങ്ങുകയാണ് ചെയ്യുന്നത്. കൃഷിഭവൻ അധികൃതരുടെ നിർദേശാനുസരണം കുമ്മായം, ബ്ലീച്ചിങ് പൗഡർ ഉൾപ്പെടെയുള്ള മരുന്നുകൾ പ്രയോഗിച്ചെങ്കിലും കൂടുതൽ പ്രദേശത്തേക്ക് അസുഖം വ്യാപിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. രോഗ ബാധ കണ്ട ശേഷം മൂന്ന് തവണ കേടുവന്ന നുരികൾ പറി‍ച്ചുമാറ്റി പുതുതായി നടീൽ നടത്തിയെങ്കിലും വീണ്ടും ഇതുതന്നെയായിരുന്നു അവസ്ഥ. അവശേഷിക്കുന്ന നെല്ലിനാകട്ടെ വരുന്ന കതിരുകളേറെയും പതിരുമായി. മൂപ്പ് കുറഞ്ഞ ജ്യോതി നെൽ വിത്താണ് ഇവിടെ കൃഷി ഇറക്കിയിരിക്കുന്നത്. 

വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്ത് നെൽക്കൃഷി നടത്തുന്ന കർഷകനാണ് വിശ്വനാഥൻ. ഇത്തരത്തിലൊരു ആസുഖം ആദ്യമായാണ് പ്രദേശത്ത് കാണുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അസുഖം ബാധിച്ച് ഉണ്ടായ കൃഷി നാശത്തിന് പുറമെ മറ്റൊരു ഭാഗത്ത് കാട്ടുപന്നികൾ ക‍ഷിയിടത്തിൽ ഉണ്ടാക്കിയ നഷ്ടവും കൂടി കണക്കിലെടുത്താൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഇത്തവണത്തെ നെൽക്കൃഷിയിലൂടെ സംഭവിക്കുമെന്നും ഈ കർഷകൻ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT