പാലക്കാട് ∙ ഭാരതീയ മസ്ദൂ‍ർ സംഘം (ബിഎംഎസ്) സംസ്ഥാന സമ്മേളനത്തിന് ഇന്നു പാലക്കാട്ട് തുടക്കമാകും. വൈകിട്ട് 4നു വിക്ടോറിയ കോളജ് പരിസരത്തു നിന്നു കോട്ടമൈതാനത്തേക്കു കാൽലക്ഷം പേരുടെ പ്രകടനം നടക്കും. തുടർന്നു നടക്കുന്ന പൊതു സമ്മേളനം ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം നാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഭാരതീയ മസ്ദൂ‍ർ സംഘം (ബിഎംഎസ്) സംസ്ഥാന സമ്മേളനത്തിന് ഇന്നു പാലക്കാട്ട് തുടക്കമാകും. വൈകിട്ട് 4നു വിക്ടോറിയ കോളജ് പരിസരത്തു നിന്നു കോട്ടമൈതാനത്തേക്കു കാൽലക്ഷം പേരുടെ പ്രകടനം നടക്കും. തുടർന്നു നടക്കുന്ന പൊതു സമ്മേളനം ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം നാളെ രാവിലെ 10നു പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്ര ഹിംതെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ അധ്യക്ഷനാകും. ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. 12നു നടക്കുന്ന ട്രേഡ് യൂണിയൻ സമ്മേളനത്തിൽ വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുക്കും. സംസ്ഥാനത്തെ തൊഴിൽ സാഹചര്യവും പ്രതിസന്ധിയും ചർച്ച ചെയ്യും. പരിഹാര നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കും. 11നു സമ്മേളനം സമാപിക്കും. സമ്മേളനത്തിൽ 1200 പ്രതിനിധികൾ പങ്കെടുക്കും.

ഗതാഗത നിയന്ത്രണം
പാലക്കാട് ∙ ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രകടനം നടക്കുന്നതിനാൽ ഇന്നു വൈകിട്ട് 3 മുതൽ പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
∙ കോഴിക്കോട്, മലപ്പുറം ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ ഒലവക്കോട് കാവിൽപാട് ബൈപാസ് മേപ്പറമ്പ് വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി തിരിച്ചുപോകണം.
∙ കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, കോങ്ങാട് ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ ഒലവക്കോട് ശേഖരീപുരം മണലി ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി തിരിച്ചുപോകണം.
∙ റെയിൽവേ കോളനി, മലമ്പുഴ ബസുകൾ ശേഖരീപുരം മണലി ബൈപാസ് വഴി സ്റ്റേഡിയത്തിൽ എത്തി സാധാരണപോലെ തിരിച്ചുപോകണം.

ADVERTISEMENT

പാർക്കിങ്
∙ മണ്ണാർക്കാട്, കോങ്ങാട് ഭാഗത്തു നിന്നു പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ വിക്ടോറിയ കോളജ് ജംക്‌ഷനിൽ ഇവരെ ഇറക്കിയ ശേഷം നൂറടി റോഡിൽ നിർത്തിയിടണം ∙ കഞ്ചിക്കോട്, ചിറ്റൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വിക്ടോറിയ കോളജ് പരിസരത്ത് ആളുകളെ ഇറക്കി സ്റ്റേഡിയം ഭാഗത്തു പാർക്ക് ചെയ്യണം ∙ കൊടുവായൂർ, പിരായിരി, ഒറ്റപ്പാലം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ സിവിൽസ്റ്റേഷൻ പരിസരം, മഞ്ഞക്കുളം, കെഎസ്ആർടിസി ബൈപാസ് എന്നിവിടങ്ങളിലാണു നിർത്തിയിടേണ്ടത്.

പ്രവേശനം ഇല്ല
∙ ഇന്നു വൈകിട്ട് മൂന്നിനു ശേഷം സ്റ്റേഡിയം ബസ് സ്റ്റാൻഡ് ജംക്‌ഷൻ, അഞ്ചുവിളക്ക് ജംക്‌ഷൻ, ജിബി റോഡ്, താരേക്കാട് ജംക്‌ഷൻ എന്നിവിടങ്ങളിൽ നിന്നു വാഹനങ്ങൾ സുൽത്താൻപേട്ട ജംക്‌ഷൻ–കോട്ടമൈതാനം റോഡിലേക്കു കടത്തിവിടില്ല ∙ ഗവ.വിക്ടോറിയ കോളജ് മുതൽ –കോട്ടമൈതാനം വരെ പ്രകടനം കടന്നുപോകുന്ന സമയത്ത് ഈ റോഡിലും വാഹന ഗതാഗതം അനുവദിക്കില്ല ∙ ചുണ്ണാമ്പുതറ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മേൽപാലത്തിനു താഴെ പട്ടിക്കര ബൈപാസ് വഴി ബിഒസി റോഡിലേക്കു പ്രവേശിക്കണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT