പാലക്കാട് ∙ സംസ്ഥാന ബജറ്റിലും നെൽക്കർഷകരെ പാടേ അവഗണിച്ചതിനെതിരെ 12ന് കലക്ടറേറ്റിനു മുന്നിൽ കർഷക ഉപവാസം നടത്തുമെന്ന് 230 പാടശേഖര സമിതികൾ അംഗങ്ങളായ കുഴൽമന്ദം ബ്ലോക്ക് പാടശേഖര സമിതി കോഓർഡിനേഷൻ കമ്മിറ്റി യോഗം അറിയിച്ചു. പാടശേഖര സമിതി ഭാരവാഹികളുടെ യോഗത്തിലാണു തീരുമാനം. പകൽ 10 മുതൽ 5 വരെ നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സംസ്ഥാന ബജറ്റിലും നെൽക്കർഷകരെ പാടേ അവഗണിച്ചതിനെതിരെ 12ന് കലക്ടറേറ്റിനു മുന്നിൽ കർഷക ഉപവാസം നടത്തുമെന്ന് 230 പാടശേഖര സമിതികൾ അംഗങ്ങളായ കുഴൽമന്ദം ബ്ലോക്ക് പാടശേഖര സമിതി കോഓർഡിനേഷൻ കമ്മിറ്റി യോഗം അറിയിച്ചു. പാടശേഖര സമിതി ഭാരവാഹികളുടെ യോഗത്തിലാണു തീരുമാനം. പകൽ 10 മുതൽ 5 വരെ നടത്തുന്ന ഉപവാസത്തിൽ 7 പഞ്ചായത്തുകളിൽ നിന്നുള്ള നെൽക്കർഷകർ പങ്കെടുക്കും. നെല്ലു സംഭരണത്തിന് സ്ഥിരം സംവിധാനത്തിനു ബജറ്റിൽ തുക വകയിരുത്തുക, വർധിച്ചു വരുന്ന ഉൽപാദനച്ചെലവിന് അനുസൃതമായി സംസ്ഥാന പ്രോത്സാഹന വിഹിതം ഉയർത്തി താങ്ങുവില കിലോയ്ക്ക് 35 രൂപയാക്കുക, കർഷക പെൻഷൻ കുടിശിക അനുവദിക്കുക, കൃഷിവകുപ്പു നൽകുന്ന ഉൽപാദന ബോണസ്, ഉഴവുകൂലി ഉൾപ്പെടെയുള്ള ധനസഹായം കാലോചിതമായി വർധിപ്പിക്കുക, കാഡ കനാലുകൾ നവീകരിക്കുക, തകർന്നുകിടക്കുന്ന സ്ലൂയിസുകൾ പുതുക്കിപ്പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസം. 

ബജറ്റ് ചർച്ചാവേളയിലെങ്കിലും താങ്ങുവിലയിൽ സംസ്ഥാന വിഹിതം ഉയർത്താനും നെല്ലെടുപ്പിനു വേണ്ട വിഹിതം വകയിരുത്താനും സർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മലമ്പുഴയിൽ നിന്ന് ഈ മാസം 15 വരെ തുടർച്ചയായി കൃഷിക്കു വെള്ളം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  യോഗം കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ.കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഐ.സി.ബോസ് അധ്യക്ഷനായി. എം.സി.മുരളീധരൻ, സജീഷ് കുത്തനൂർ, പി.വി.സുരേഷ്കുമാർ, കെ.സി.അശോകൻ, കെ.കണ്ണൻ, എ.സുരേന്ദ്രൻ, കെ.വി.ചെന്താമരാക്ഷൻ, എ.കെ.വിജയൻ, കെ.ഉണ്ണിക്കൃഷ്ണൻ, ബി.പ്രതീഷ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT