പെരുവെമ്പ് ∙ പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളം ആവശ്യപ്പെട്ട ജലവിഹിതം വരൾച്ചയുടെ പേരിൽ കുറയ്ക്കുമ്പോഴും പറമ്പിക്കുളം അണക്കെട്ടുകളിൽ നിന്നു തമിഴ്നാട് കോണ്ടൂർ കനാൽ വഴി തിരുമൂർത്തി അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്നതിനു കുറവില്ല. ഇന്നലത്തെ കണക്ക് അനുസരിച്ചു കോണ്ടൂർ കനാൽ വഴി സെക്കൻഡിൽ 696

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുവെമ്പ് ∙ പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളം ആവശ്യപ്പെട്ട ജലവിഹിതം വരൾച്ചയുടെ പേരിൽ കുറയ്ക്കുമ്പോഴും പറമ്പിക്കുളം അണക്കെട്ടുകളിൽ നിന്നു തമിഴ്നാട് കോണ്ടൂർ കനാൽ വഴി തിരുമൂർത്തി അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്നതിനു കുറവില്ല. ഇന്നലത്തെ കണക്ക് അനുസരിച്ചു കോണ്ടൂർ കനാൽ വഴി സെക്കൻഡിൽ 696 ക്യുസെക്സ് വെള്ളമാണു തിരുമൂർത്തി അണക്കെട്ടിലേക്കു കൊണ്ടുപോകുന്നത്. എന്നാ‍ൽ മണക്കടവ് വിയർ വഴി കേരളത്തിനു ലഭിക്കുന്ന വെള്ളത്തിന്റെ അളവ് 255 ക്യുസെക്സ് മാത്രമാണ്. കേരളം ആവശ്യപ്പെട്ടിരിക്കുന്നതു സെക്കൻഡിൽ 400 ക്യുസെക്സ് വെള്ളമാണ്. നെൽക്കൃഷി ഉണങ്ങാതിരിക്കാൻ ജില്ലയിലെ കർഷകർ നെട്ടോട്ടമോടുന്ന സാഹചര്യത്തിൽ തമിഴ്നാടിന്റെ ജലനിഷേധത്തിനെതിരെ സംസ്ഥാന സർക്കാർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നു കർഷകർ പറയുന്നു.

ചിറ്റൂർ പുഴ, മീങ്കര, ചുള്ളിയാർ, അണക്കെട്ടുകളെ ആശ്രയിച്ച് 19322 കർഷകരും 23475 ഹെക്ടർ നെൽക്കൃഷിയുമുണ്ട്. ഇതിനു പുറമേയാണു മറ്റു കൃഷി ചെയ്യുന്നവർ. വിവിധ ശുദ്ധജല പദ്ധതികളും ആശ്രയിക്കുന്നതും പറമ്പിക്കുളം–ആളിയാർ വെള്ളത്തെയാണ്. അതേസമയം, നിലവിലെ വരൾച്ചാ സാഹചര്യം കണക്കിലെടുത്തു ജലം ലഭ്യമാക്കാനാകില്ല എന്നാണു തമിഴ്നാട് സ്വീകരിക്കുന്ന നിലപാട്. പറമ്പിക്കുളം ഗ്രൂപ്പ് അണക്കെട്ടുകളിലും ആളിയാർ പുഴയിലെ മറ്റു ഡാമുകളിലുമായി 12 ടിഎംസിയിൽ അധികം വെള്ളം ഉണ്ടായിട്ടും ജലവിഹിതം നിഷേധിക്കുന്നതിനെതിരെ കർശന നിലപാട് സംസ്ഥാനം സ്വീകരിക്കണമെന്നാണു കർഷകരുടെ ആവശ്യം.