പെരുമാട്ടി പഞ്ചായത്തിൽ 51.09 കോടിയുടെ ബജറ്റ്
വണ്ടിത്താവളം ∙ പെരുമാട്ടി പഞ്ചായത്തിലെ 2024-25ലെ സാമ്പത്തിക വർഷത്തെ ബജറ്റ് പഞ്ചായത്ത് അധ്യക്ഷ റിഷാ പ്രേംകുമാന്റെ അധ്യക്ഷതയിൽ ഉപാധ്യക്ഷൻ കൃഷ്ണകുമാർ അവതരിപ്പിച്ചു.51,09, 67,554 രൂപ വരവും, 50,88, 24,000 രൂപ ചെലവും, 21,43,554 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.കർഷകരുടെ ഉന്നമനത്തിനായി

വണ്ടിത്താവളം ∙ പെരുമാട്ടി പഞ്ചായത്തിലെ 2024-25ലെ സാമ്പത്തിക വർഷത്തെ ബജറ്റ് പഞ്ചായത്ത് അധ്യക്ഷ റിഷാ പ്രേംകുമാന്റെ അധ്യക്ഷതയിൽ ഉപാധ്യക്ഷൻ കൃഷ്ണകുമാർ അവതരിപ്പിച്ചു.51,09, 67,554 രൂപ വരവും, 50,88, 24,000 രൂപ ചെലവും, 21,43,554 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.കർഷകരുടെ ഉന്നമനത്തിനായി നെല്ല്,തെങ്ങ് കൃഷി സമഗ്ര വികസനം, കന്നുകാലി വളർത്തൽ, തേനീച്ച വളർത്തൽ, കിഴങ്ങുവർഗ്ഗങ്ങളുടെ ഉൽപാദനം എന്നിവയ്ക്കായി 2.71 കോടി രൂപയും, മൃഗസംരക്ഷണത്തിനായി 88 ലക്ഷം രൂപയും, സ്കൂളുകളിൽ ലഹരി വിരുദ്ധ സേന ആരംഭിക്കുന്നതിനായി ഉണർവ് പദ്ധതിക്കായി 2.5 ലക്ഷം രൂപയും, പട്ടികവർഗ്ഗ ജനതയുടെ ഉദ്ധാരണത്തിനായി കോളനിയെ അറിയുക ജനസമ്പർക്ക പദ്ധതിക്കായി 3 ലക്ഷം രൂപയും.
ഇവരുടെ ആരോഗ്യ പരിപാലനത്തിനായി ഒപ്പം പദ്ധതിക്കായി 10 ലക്ഷം രൂപയും, വനിതകൾക്ക് ഷി ലോഡ്ജ്, ജിംനേഷ്യം, ജാഗ്രത സമിതി എന്നിവയ്ക്കായി 10 ലക്ഷം രൂപയും നീക്കിവച്ചു. ശുചിത്വം നാടിന്റെ നന്മയ്ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട ശുചിത്വ സേന രൂപീകരണത്തിനായി 3 ലക്ഷം രൂപയും മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിൽ ഹരിത കർമ്മ സേന, എൻഎസ്എസ്, സന്നദ്ധസംഘടന പ്രതിനിധികളുടെ സഹകരണത്തോടെ സ്നേഹാരാമം പദ്ധതിക്കായി 1.5 ലക്ഷം രൂപയും, തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകി സമ്പൂർണ പേവിഷ മുക്ത ഗ്രാമം പദ്ധതിക്കായി 2.5 ലക്ഷം രൂപയും വകയിരിത്തിട്ടുണ്ട്. വിദ്യാർഥികൾക്കിടയിൽ പാരിസ്ഥിതിക അവബോധനത്തിനായി പരിസ്ഥിതി ദിനമായ ജൂൺ 5 ന് എന്റെ മരം ഇക്കോ ക്ലബ്ബ് രൂപീകരിക്കുന്നതിനായും ബജറ്റിൽ വകയിരിത്തിട്ടുണ്ട്.