മുതലമട ∙ ആശുപത്രിയിലെത്തുന്നതിനു മുൻപ് അർധരാത്രിയിൽ ആംബുലൻസിൽ യുവതി പ്രസവിച്ചു. മുതലമട നരിപ്പാറചള്ള മണികണ്ഠന്റെ ഭാര്യ ജ്യോതിയാണ് ഇന്നലെ പുലർച്ചെ 12.30ന് ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ജ്യോതിക്ക് ഇന്നലെ അർധരാത്രി 12 മണിയോടെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണു ജില്ലാ ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതലമട  ∙ ആശുപത്രിയിലെത്തുന്നതിനു മുൻപ് അർധരാത്രിയിൽ ആംബുലൻസിൽ യുവതി പ്രസവിച്ചു. മുതലമട നരിപ്പാറചള്ള മണികണ്ഠന്റെ ഭാര്യ ജ്യോതിയാണ് ഇന്നലെ പുലർച്ചെ 12.30ന് ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്.ജ്യോതിക്ക് ഇന്നലെ അർധരാത്രി 12 മണിയോടെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണു ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചത്. 

കാമ്പ്രത്ത്ചള്ള വടക്കെ കോളനിയിലെ ജാസിക്കിന്റെ ആംബുലൻസിൽ ഭർത്താവ് മണികണ്ഠനൊപ്പം 2 കിലോമീറ്റർ പിന്നിട്ടു ചുള്ളിയാർമേട് എത്തുമ്പോഴേക്കു കുഞ്ഞ് പുറത്തുവരികയായിരുന്നു. ജാസിക് ഉടൻ സുഹൃത്തും ആംബുലൻസ് ഡ്രൈവറുമായ നെണ്ടൻകിഴായ സ്വദേശി ഗോപിയെ വിളിച്ചു. ഗോപിയുടെ നിർദേശമനുസരിച്ച് ഒരു കിലോമീറ്റർ അപ്പുറത്തുള്ള മുതലമട സ്നേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ADVERTISEMENT

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ആർ.ശ്രീരാഗും നഴ്സ് സുജാത ഗുരുവായൂരപ്പനും ചേർന്നു പൊക്കിൾക്കൊടി മുറിച്ചു കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനും അമ്മയ്ക്കും പ്രഥമശുശ്രൂഷ നൽകി. പുലർച്ചെ തന്നെ ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചു തുടർ ചികിത്സ ഉറപ്പാക്കിയാണു ജാസിക് മടങ്ങിയത്.