ചിറ്റൂർ ∙ അശ്വഗന്ധ (അമുക്കുരം) കൃഷിയുമായി എരുത്തേമ്പതി കോരയാർകളത്തിലെ യുവകർഷകൻ അനിൽകുമാർ. തന്റെ ഒരേക്കറോളം വരുന്ന കൃഷിസ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത ഔഷധ തോട്ടം വിജയകരമായത്. സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ സഹകരണത്തോടെയാണ് കൃഷി ഇറക്കിയത്. ജില്ലയിൽ അശ്വഗന്ധ കൃഷി ചെയ്യുന്ന ഏക കർഷകനാണ് അനിൽകുമാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റൂർ ∙ അശ്വഗന്ധ (അമുക്കുരം) കൃഷിയുമായി എരുത്തേമ്പതി കോരയാർകളത്തിലെ യുവകർഷകൻ അനിൽകുമാർ. തന്റെ ഒരേക്കറോളം വരുന്ന കൃഷിസ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത ഔഷധ തോട്ടം വിജയകരമായത്. സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ സഹകരണത്തോടെയാണ് കൃഷി ഇറക്കിയത്. ജില്ലയിൽ അശ്വഗന്ധ കൃഷി ചെയ്യുന്ന ഏക കർഷകനാണ് അനിൽകുമാർ. ചെടികൾ നട്ട് നാലു മാസത്തിനകം കായയിൽ നിന്നു വിത്തു ലഭിക്കും. ആറു മാസത്തിൽ ചെടി പിഴുതെടുക്കുകയും ചെയ്യാം. ഇല, തണ്ട്, വേര് എന്നിവയാണ് ഔഷധങ്ങൾക്കായി എടുക്കുന്നത്. വേരിനാണ് കൂടുതൽ പ്രാധാന്യം. ഈ കൃഷിക്ക് വെള്ളം കുറച്ചു മതിയെന്നതും മഴനിഴൽ പ്രദേശമായ എരുത്തേമ്പതിയിലെ കർഷകർക്ക് ആശ്വാസമായി.

ചാണകപ്പൊടി, ചാരം, എല്ലുപൊടി എന്നിവയാണ് വളമായി നൽകുന്നതെന്നും അനിൽകുമാർ പറഞ്ഞു.സംസ്ഥാനത്തെ 42  ഔഷധനിർമാണ ശാലകളിൽ ഉൽപാദിപ്പിക്കുന്ന മരുന്നുകളിൽ ചേർക്കുന്ന മുഖ്യ ഇനമാണിത്. ഒരു വർഷം ഏഴായിരത്തോളം ടൺ അമുക്കുരമാണ് വടക്കേ ഇന്ത്യയിൽ നിന്നു കേരളത്തിലെത്തുന്നത്. ചിറ്റൂർ മേഖലയിൽ അശ്വഗന്ധ കൃഷി വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് സംസ്ഥാന ഔഷധ സസ്യ ബോർഡ്. സഹായമായി കർഷകർക്ക് ഏക്കറിനു 30,000 രൂപവരെ നൽകും.27ന് അശ്വഗന്ധ കൃഷിയെക്കുറിച്ച് എരുത്തേമ്പതിയിൽ കർഷകർക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നു സൗജന്യമായി തൈകളും നൽകുമെന്ന് സംസ്ഥാന ഔഷധ–സസ്യ ബോർഡ് അധികൃതർ പറഞ്ഞു.