‘രാഹുൽ ഗാന്ധി എന്നു ബിജെപിയിൽ ചേരുമെന്ന് കോൺഗ്രസിന് ആശങ്ക’
പാലക്കാട് ∙ രാഹുൽ ഗാന്ധി എന്നു ബിജെപിയിൽ ചേരുമെന്ന ആശങ്കയിലാണു കോൺഗ്രസ് പ്രവർത്തകരെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം സി.കെ.പത്മനാഭൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുടെ പാലക്കാട് ലോക്സഭാ മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ കോൺഗ്രസ്
പാലക്കാട് ∙ രാഹുൽ ഗാന്ധി എന്നു ബിജെപിയിൽ ചേരുമെന്ന ആശങ്കയിലാണു കോൺഗ്രസ് പ്രവർത്തകരെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം സി.കെ.പത്മനാഭൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുടെ പാലക്കാട് ലോക്സഭാ മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ കോൺഗ്രസ്
പാലക്കാട് ∙ രാഹുൽ ഗാന്ധി എന്നു ബിജെപിയിൽ ചേരുമെന്ന ആശങ്കയിലാണു കോൺഗ്രസ് പ്രവർത്തകരെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം സി.കെ.പത്മനാഭൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുടെ പാലക്കാട് ലോക്സഭാ മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ കോൺഗ്രസ്
പാലക്കാട് ∙ രാഹുൽ ഗാന്ധി എന്നു ബിജെപിയിൽ ചേരുമെന്ന ആശങ്കയിലാണു കോൺഗ്രസ് പ്രവർത്തകരെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം സി.കെ.പത്മനാഭൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുടെ പാലക്കാട് ലോക്സഭാ മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ കോൺഗ്രസ് അപ്രസക്തമായി. രാഹുൽ ഗാന്ധി എന്താണു ചെയ്യുന്നതെന്നു പോലും പ്രവർത്തകർക്കു മനസ്സിലാകുന്നില്ല. കോൺഗ്രസ് രാജ്യത്തു കുടുംബ രാഷ്ട്രീയമാണ് നടത്തിയത്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇതേ കുടുംബവാഴ്ച്ചയുടെ പാത പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിഎഫ്ഐയെ നിരോധിച്ച ശേഷവും കേരളത്തിൽ അവർക്ക് സഹായകരമായ നിലപാടാണ് പൊലീസും സർക്കാരും കോൺഗ്രസും സ്വീകരിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പല മതസാമുദായിക സംഘടനാ-രാഷ്ട്രീയ നേതാക്കളെയും പൊലീസ് ഉദ്യോഗസ്ഥരെയും വരെ കൊലപ്പെടുത്താനുള്ള ലിസ്റ്റ് ദേശീയ ഏജൻസികളുടെ ചോദ്യം ചെയ്യലിൽ ഇവരുടെ പക്കലിൽ നിന്നും കണ്ടെത്തിയിരുന്നു. എന്നാൽ, എന്ത് നടപടിയാണ് ഉണ്ടായത്? ഈരാട്ടുപേട്ടയിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ അക്രമിയുടെ പേരോ സംഘടന ഏതെന്നോ എന്നുപോലും പൊലീസോ മുന്നണികളോ പറയുന്നില്ല. പാലാ ബിഷപ്പിനെ ആക്രമിച്ചപ്പോഴും കോൺഗ്രസ് മൗനം പാലിക്കുകയായിരുന്നു.
കേന്ദ്രസർക്കാരിന്റെ കിലോയ്ക്ക് 29 രൂപയുടെ ഭാരത് അരി വിതരണം പലർക്കും സഹിക്കുന്നില്ല. ആന്ധ്രയിലെ അരിലോബിയുമായി ഉണ്ടാക്കിയ കരാറിനെ ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് ചിലർ ഭാരത് അരി വിതരണം തടയാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ പാർട്ടികൽനിന്നും രാജിവച്ചു ബിജെപിയിൽ ചേർന്നവരെ കെ. സുരേന്ദ്രൻ സ്വാഗതം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാർ, വൈസ് പ്രസി. പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, നാഷനലിസ്റ്റ് കേരള കോൺഗ്രസ് സ്‌റ്റേറ്റ് ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി എം.എൻ.ഗിരി, ജില്ലാ പ്രസിഡന്റ് അബുതാഹിർ, എസ്ജെഡി സംസ്ഥാന പ്രസിഡന്റ് ബി.വി.രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ബി.ടി.രമ, കാമരാജ് കോൺഗ്രസ് സംസ്ഥാന വർക്കിങ് ചെയർമാൻ എൻ.എ.അലി എന്നിവർ പ്രസംഗിച്ചു.
തിരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥകഴിയും: കെ.സുരേന്ദ്രൻ
പാലക്കാട് ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയുമെന്നും യുഡിഎഫ് കേരളത്തിൽ തകരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മോദിയുടെ വികസനമാണ് കേരളം ചർച്ചചെയ്യാൻ പോകുന്നത്. കേരളത്തിൽ വൻ മുന്നേറ്റ മുണ്ടാക്കാൻ എൻഡിഎയ്ക്ക് കഴിയും. എൽഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തിൽ ഉണ്ടാകു. കോൺഗ്രസ് നേതാക്കളുടെ മനസ്സിൽ ബിജെപിയായതു കൊണ്ടാണ് ആന്റോ ആന്റണി എംപി സുധാകരന്റെ പേരു മാറി തന്റെ പേരു വിളിച്ചതെന്നു കെ.സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും വർഗീയ ശക്തികളെ താലോലിച്ചു സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. മുസ്‌ലിം ലീഗിന്റെ സമ്മർദത്തിനു വഴങ്ങി മൂന്നാം സീറ്റ് കൊടുക്കേണ്ട ഗതികേടിലാണു കോൺഗ്രസ്. ലീഗ് യുഡിഎഫിനെ ഉപേക്ഷിച്ച് വന്നാൽ ആറ് സീറ്റ് നൽകാമെന്ന പരോക്ഷമായ വാഗ്ദാനമാണ് എൽഡിഎഫ് നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
പാലക്കാട് ∙ ഹരിക്കാര സ്ട്രീറ്റിലുള്ള പുതിയ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിർവഹിച്ചു. 16,000 ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ബേസ്മെന്റ് ഉൾപ്പെടെ 4 നിലകളിലാണ് ഓഫിസ് നിർമിച്ചിരിക്കുന്നത്, സെൻട്രലൈസ്ഡ് എസി സംവിധാനം, ഹൈടെക് വിഡിയോ കോൺഫറൻസ് റൂം, പ്രസ് കോൺഫറൻസ് ഹാൾ, കോൺഫറൻസ് ഹാൾ, മീറ്റിങ് ഹാൾ, ലൈബ്രറി, ഐടി - ഡിജിറ്റൽ ലൈബ്രറി, നേതാക്കൾക്കുള്ള താമസസൗകര്യം, പ്രസിഡന്റ് ഓഫിസ്, വിവിധ സെല്ലുകൾ, മോർച്ചകൾ എന്നിവർക്കായുള്ള ഓഫിസുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബിജെപിയുടെ പൂർവരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാധ്യക്ഷനായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ പേരിലാണ് ഓഫിസ്.