വിളവു കൂടി, വിലയും കൊള്ളാം; വാളൻപുളി മധുരിക്കുന്നു
കുഴൽമന്ദം ∙ പാചകത്തിന് ഒഴിച്ചുകൂടാനാവാത്ത ‘വാളൻപുളി’ വ്യവസായം മേഖലയിൽ സജീവമായി. ജില്ലയുടെ ഇടക്കാല വിളവാണു പുളി. പറിച്ചെടുക്കുന്ന പുളി ഉടമയ്ക്കും കച്ചവടക്കാരനും തുല്യമായോ, മരത്തിലെ വിളവു നോക്കി മതിപ്പുവില നിശ്ചയിച്ചോ ആണു കച്ചവടം. മുൻപ് ഇതു ‘പങ്കുവയ്ക്കൽ’ ആയിരുന്നു.നാലിൽ മൂന്ന് ഉടമയ്ക്കും നാലിലൊന്ന്

കുഴൽമന്ദം ∙ പാചകത്തിന് ഒഴിച്ചുകൂടാനാവാത്ത ‘വാളൻപുളി’ വ്യവസായം മേഖലയിൽ സജീവമായി. ജില്ലയുടെ ഇടക്കാല വിളവാണു പുളി. പറിച്ചെടുക്കുന്ന പുളി ഉടമയ്ക്കും കച്ചവടക്കാരനും തുല്യമായോ, മരത്തിലെ വിളവു നോക്കി മതിപ്പുവില നിശ്ചയിച്ചോ ആണു കച്ചവടം. മുൻപ് ഇതു ‘പങ്കുവയ്ക്കൽ’ ആയിരുന്നു. നാലിൽ മൂന്ന് ഉടമയ്ക്കും നാലിലൊന്ന് കച്ചവടക്കാരനും എന്ന കണക്കിൽ തുടങ്ങിയ വ്യാപാരം, പിന്നീടു തുല്യമായി വീതിച്ചെടുക്കുന്ന രീതിയിലേക്കു മാറി. മതിപ്പുവില രീതിയിൽ, നിലവിൽ വിളവനുസരിച്ച് ഒരു മരത്തിലെ പുളിക്കു 2000–2500 രൂപ വരെ ഉടമയ്ക്കു ലഭിക്കാറുണ്ട്.
ജില്ലയിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പുളി കയറ്റി അയയ്ക്കുന്നുണ്ട്. കാലടിയിലേക്കു കയറ്റി അയയ്ക്കുന്ന പുളിങ്കുരു അസംസ്കൃത പദാർഥങ്ങളുടെ നിർമാണത്തിനും പിണ്ണാക്കിനുമാണ് ഉപയോഗിക്കുന്നത്. ഇക്കുറി വിളവു മുൻ വർഷത്തെക്കാൾ കൂടുതലാണെന്നു വ്യാപാരികൾ പറയുന്നു.
മഞ്ഞുവീണു പുളിക്കു തിളക്കം വയ്ക്കാൻ രാത്രിസമയത്തു വീട്ടുമുറ്റത്തു വിതറി വയ്ക്കാറുണ്ട്. കുരു കളഞ്ഞതും കളയാത്തതുമായ പുളി പുലർക്കാലത്ത് അങ്ങാടികളിലെത്തും.കുരുവോടു കൂടിയതിന് 50 രൂപയും കുരു കളഞ്ഞതിനു 110 രൂപയുമാണു വില. പുളിങ്കുരുവിനു കിലോയ്ക്ക 15–20 രൂപ ലഭിക്കാറുണ്ടെന്ന് അഞ്ചു വർഷമായി പുളി വ്യാപാരം ചെയ്യുന്ന കുത്തനൂർ കടവണി എൻ.സുലൈമാൻ പറഞ്ഞു.