പ്രതിപക്ഷ കൂട്ടായ്മ ഫലപ്രദമാക്കാൻ നടപടി വേണം: എം.എ.ബേബി
വടക്കഞ്ചേരി ∙ ജനാധിപത്യത്തെ ബിജെപി നേതൃത്വം നല്‍കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.വടക്കഞ്ചേരിയില്‍ എൽഡിഎഫ് ആലത്തൂർ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല സംസ്ഥാനങ്ങളിലും ഭരണം അട്ടിമറിക്കുകയാണ്

വടക്കഞ്ചേരി ∙ ജനാധിപത്യത്തെ ബിജെപി നേതൃത്വം നല്‍കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. വടക്കഞ്ചേരിയില്‍ എൽഡിഎഫ് ആലത്തൂർ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല സംസ്ഥാനങ്ങളിലും ഭരണം അട്ടിമറിക്കുകയാണ് ബിജെപി. ഈ തിരഞ്ഞെടുപ്പിൽ മോദിക്ക് എതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തു വന്നാല്‍ തിരഞ്ഞെടുപ്പിന്റെ ഗതി മാറും. പ്രതിപക്ഷ കൂട്ടായ്മ ഫലപ്രദമാക്കാനുള്ള നടപടിയാണ് വേണ്ടതെന്നും എം.എ.ബേബി പറഞ്ഞു.സിപിഐ സംസ്ഥാന കമ്മിറ്റി അംഗം വിജയൻ കുനിശ്ശേരി അധ്യക്ഷനായി.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു, ജില്ലാ സെക്രട്ടറിമാരായ എം.എം.വർഗീസ്, ഇ.എൻ.സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ.രാജേന്ദ്രൻ, എൻ.ആർ.ബാലൻ, സിപിഐ ദേശീയ കൗൺസിൽ അംഗം കെ.പി.രാജേന്ദ്രൻ, ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി സാബു ജോർജ്, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ.കുശലകുമാരൻ, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി സി.ആർ.വത്സൻ, കേരള കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി നൈസ് മാത്യു, ജനാധിപത്യ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് അലക്സ്, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി കെ.ജി.മോഹൻ, നാഷനൽ ലീഗ് പ്രതിനിധി സയ്യിദ് ഷബീൽ ഹൈദ്രോസ് തങ്ങൾ, എൽഡിഎഫ് ജില്ലാ കൺവീനർ വി.ചാമുണ്ണി, കെ.ഇ.ഇസ്മായിൽ, ടി.എം.ശശി, എംഎൽഎമാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.ഡി.പ്രസേനൻ, പി.പി.സുമോദ്, കെ.ബാബു, എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.മംഗലംപാലത്ത് ആരംഭിച്ച ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് എം.എ.ബേബി ഉദ്ഘാടനം ചെയ്തു.