3 ദിവസം; വെള്ളിങ്കിരിമല കയറിയത് 50,000 പേർ: ശിവരാത്രി ദിവസം മാത്രം ഇരുപതിനായിരം പേർ
കോയമ്പത്തൂർ ∙ പശ്ചിമഘട്ട മലനിരകളിൽപെട്ട പൂണ്ടി വെള്ളിങ്കിരിമലയിലെ കോവിലിലേക്ക് കയറാൻ ആയിരങ്ങൾ എത്തി. കഴിഞ്ഞ 3 ദിവസംകൊണ്ട് അരലക്ഷം പേർ മലകയറിയതായി ബോലുവാംപട്ടി റേഞ്ചർ പറഞ്ഞു. ശിവരാത്രി ദിവസം മാത്രം ഇരുപതിനായിരം പേർ എത്തി. കുംഭത്തിലെ അമാവാസി ദിനത്തോടനുബന്ധിച്ച് മലമുകളിലെ ശിവന് അഭിഷേക ആരാധനകളും

കോയമ്പത്തൂർ ∙ പശ്ചിമഘട്ട മലനിരകളിൽപെട്ട പൂണ്ടി വെള്ളിങ്കിരിമലയിലെ കോവിലിലേക്ക് കയറാൻ ആയിരങ്ങൾ എത്തി. കഴിഞ്ഞ 3 ദിവസംകൊണ്ട് അരലക്ഷം പേർ മലകയറിയതായി ബോലുവാംപട്ടി റേഞ്ചർ പറഞ്ഞു. ശിവരാത്രി ദിവസം മാത്രം ഇരുപതിനായിരം പേർ എത്തി. കുംഭത്തിലെ അമാവാസി ദിനത്തോടനുബന്ധിച്ച് മലമുകളിലെ ശിവന് അഭിഷേക ആരാധനകളും പുഷ്പാഞ്ജലിയും നടന്നു. ഞായറാഴ്ച ഏഴാമത്തെ മലമുകളിൽ നീണ്ട വരിയിൽ കാത്തുനിന്നാണ് ഭക്തർ ദർശനം നേടിയത്. ശിവരാത്രി, മേടത്തിലെ പൗർണമി ദിനങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ മല കയറുന്നത്.
ഇതിനിടെ ഞായറാഴ്ച വൈകിട്ട് മല കയറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണതിനെ തുടർന്ന് കൂടെ എത്തിയവർ വനപാലകർക്കു വിവരം നൽകിയിരുന്നു. ഉടൻ പൂണ്ടിയിൽ നിന്ന് ചുമട്ടുതൊഴിലാളികളുടെ സംഘമെത്തി അഞ്ചാമത്തെ മലയിൽ നിന്ന് യുവാവിനെ അടിവാരത്തേക്ക് ചുമന്ന് എത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂർ വീരപാണ്ടി ലക്ഷ്മി നഗറിൽ കിരൺ (22) ആണു മരിച്ചത്.
ഒരാഴ്ചയ്ക്കിടെ മലമുകളിൽ കുഴഞ്ഞുവീണു മരിക്കുന്ന രണ്ടാമത്തെ യുവാവാണ് കിരൺ. ശ്വാസതടസ്സം, മറ്റ് അസ്വസ്ഥതകൾ എന്നിവ തോന്നിയാൽ വിശ്രമിച്ച ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ മാത്രം മല കയറണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.