നെന്മാറ ∙ നെന്മാറ- വല്ലങ്ങി വേലയോടനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ അനുമതി നൽകിയതായി അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു. ഒരിക്കൽ നിരസിച്ച അപേക്ഷ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പുനഃപരിശോധന നടത്തിയാണു അനുമതി നൽകിയത്. അപേക്ഷ നിരസിക്കാനുണ്ടായ പോരായ്മകൾ പരിഹരിച്ചതായി കണ്ടതോടെ ക്രമസമാധാനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെന്മാറ ∙ നെന്മാറ- വല്ലങ്ങി വേലയോടനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ അനുമതി നൽകിയതായി അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു. ഒരിക്കൽ നിരസിച്ച അപേക്ഷ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പുനഃപരിശോധന നടത്തിയാണു അനുമതി നൽകിയത്. അപേക്ഷ നിരസിക്കാനുണ്ടായ പോരായ്മകൾ പരിഹരിച്ചതായി കണ്ടതോടെ ക്രമസമാധാനത്തിന് നിയോഗിച്ചിട്ടുള്ള പൊലീസ് അധികാരികളുടെയും പെസോ അധികൃതരുടെയും സാന്നിധ്യത്തിലാണു വെടിക്കെട്ട് നടത്തേണ്ടത്. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചുള്ള വെടിക്കോപ്പുകൾ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളും പാലിക്കണമെന്നാണ് ഉത്തരവ്. ജില്ലാ പൊലീസ് സൂപ്രണ്ട്, ആലത്തൂർ ഡിവൈഎസ്പി തുടങ്ങിയവർ വെടിക്കെട്ട് നടത്തുന്ന ഇരു ദേശങ്ങളുടെയും സ്ഥലങ്ങൾ പരിശോധിച്ചു സുരക്ഷാ മാനദണ്ഡങ്ങൾ നിർദേശിച്ചു. ഇതിന്റെ ഭാഗമായി വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റും പൊതുജനങ്ങൾ പ്രവേശിക്കാത്ത രീതിയിൽ ബാരിക്കേഡുകൾ നിർമിച്ചു.

ഇന്ന് കരിവേല, നാളെ താലപ്പൊലി
നെന്മാറ ∙  വേലയോടനുബന്ധിച്ച് നെന്മാറ ദേശത്ത് വലിയ കുമ്മാട്ടി ആഘോഷിച്ചു. ഇന്ന് കരിവേലയും നാളെ ആണ്ടിവേലയും ആഘോഷിക്കും. വല്ലങ്ങിയിൽ ഇന്നും കണ്യാർകളി തുടരും. നാളെയാണ് താലപ്പൊലി എഴുന്നള്ളത്ത്. ഏപ്രിൽ 2ന് ആഘോഷിക്കുന്ന വേല ഉത്സവത്തിനുള്ള അവസാനവട്ട തയാറെടുപ്പുകൾ തകൃതിയായി നടന്നുവരികയാണ്. ഇരുദേശത്തും പറയെടുപ്പ് നടന്നുവരുന്നു. നാളെ നടത്തേണ്ട ചമയ പ്രദർശനത്തിനുള്ള ഒരുക്കം ഇന്ന് പൂർത്തിയാക്കും. നെന്മാറയുടെ പ്രദർശനം മന്ദം ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിലും വല്ലങ്ങിയുടേത് ശിവക്ഷേത്രത്തിനടുത്തുമാണ് ഒരുക്കുന്നത്. ദീപാലംകൃതമായ ആനപ്പന്തലുകൾ പ്രദർശനത്തനായി തയാറാക്കി കഴിഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT