തൃത്താല ∙ കുമ്മട്ടിക്കാവിനു സമീപത്തെ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ പഴയ കെട്ടിടം കാടു കയറി നശിക്കുന്നു. 14 വർഷത്തിലേറെയായി കെട്ടിടം തൃത്താല – കുമ്പിടി പാതയോരത്ത് കാടു കയറി അനാഥമായി കിടക്കുകയാണ്. ഉപയോഗിക്കാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും കെട്ടിടങ്ങൾ നാശത്തിന്റെ വക്കിലാണ്. കെട്ടിടത്തിന് ഉൾവശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃത്താല ∙ കുമ്മട്ടിക്കാവിനു സമീപത്തെ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ പഴയ കെട്ടിടം കാടു കയറി നശിക്കുന്നു. 14 വർഷത്തിലേറെയായി കെട്ടിടം തൃത്താല – കുമ്പിടി പാതയോരത്ത് കാടു കയറി അനാഥമായി കിടക്കുകയാണ്.  ഉപയോഗിക്കാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും കെട്ടിടങ്ങൾ നാശത്തിന്റെ വക്കിലാണ്. കെട്ടിടത്തിന് ഉൾവശം അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും ആരോപണമുണ്ട. ഭാരതപ്പുഴയോടു ചേർന്ന കെട്ടിടത്തിന്റെ പരിസരത്തും പിൻ വശത്തും മദ്യ കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു. കാടുകയറിയ കെട്ടിടം സമീപത്തെ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾക്കും ഭീഷണിയാണ്. പട്ടികജാതി– വർഗ വിദ്യാർഥികൾക്ക് താമസിച്ചു പഠനം നടത്തുന്നതിനായി ഹൈസ്കൂൾ റോഡിൽ 1972ൽ നിർമിച്ചതാണ് കെട്ടിടം.

കുറച്ചു വർഷം പെൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. 2006ൽ എംആർ സ്കൂളിന് പുതിയ കെട്ടിടം വന്നതോടെ തൃത്താലയിലെ കെട്ടിടം അവഗണനയിലായി. പിന്നീട് രണ്ട് വർഷത്തിലധികം തൃശൂർ തിരുവില്വാമലയിലെ  ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ഇവിടെ പ്രവർത്തിച്ചു എങ്കിലും 2009 ൽ ഇവർക്ക് തിരുവില്വാമലയിൽ പുതിയ കെട്ടിടം നിർമിച്ചതോടെ തൃത്താലയിലെ കെട്ടിടം തീർത്തും അനാഥമാവുകയായിരുന്നു.സർക്കാർ ഓഫിസുകൾ, അങ്കണവാടി, വായനശാല, നിളയോര പാർക്ക് തുടങ്ങിയ നാട്ടുകാർക്ക് ഉപകാരപ്രദമായ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലമാണ് വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടം പൊളിച്ചു മാറ്റി സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് ഫലപ്രദമായി വിനിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT