ഓർമതൻ മുറ്റത്ത്, ഒരിക്കൽക്കൂടി
എടത്തനാട്ടുകര∙ ഗ്രീൻഫീൽഡ് ഹൈവേക്കു സ്ഥലം കൈമാറിയതോടെ പല ഭാഗത്തേക്കു മാറിയവരും ഹൈവേ വരുന്നതോടെ ഇരു ഭാഗങ്ങളിലേക്കും മാറിപ്പോകുന്നവരുമായ പടിക്കപ്പാടത്തെ 25 കുടുംബങ്ങളുടെ സംഗമവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു. വർഷങ്ങളായി ഒരു കുടുംബം പോലെ പരസ്പരം സുഖ ദുഃഖങ്ങൾ പങ്കുവച്ചു കഴിഞ്ഞവരാണ് പലരും. മിക്ക

എടത്തനാട്ടുകര∙ ഗ്രീൻഫീൽഡ് ഹൈവേക്കു സ്ഥലം കൈമാറിയതോടെ പല ഭാഗത്തേക്കു മാറിയവരും ഹൈവേ വരുന്നതോടെ ഇരു ഭാഗങ്ങളിലേക്കും മാറിപ്പോകുന്നവരുമായ പടിക്കപ്പാടത്തെ 25 കുടുംബങ്ങളുടെ സംഗമവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു. വർഷങ്ങളായി ഒരു കുടുംബം പോലെ പരസ്പരം സുഖ ദുഃഖങ്ങൾ പങ്കുവച്ചു കഴിഞ്ഞവരാണ് പലരും.
മിക്ക കുടുംബങ്ങളും വീടും സ്ഥലവും ഒഴിഞ്ഞുകൊടുത്തു പലഭാഗത്തായി വാടകയ്ക്കും മറ്റും താമസം തുടങ്ങിയവരാണെങ്കിലും പഴയ സൗഹൃദത്തിന് ഒരു കോട്ടവും തട്ടാതെ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു സംഗമം നടത്തിയത്. നിർദിഷ്ട ഹൈവേ കടന്നു പോകുന്ന ഒരു വീടിന്റെ മുറ്റത്താണു മുതിർന്നവരും കുട്ടികളും അടക്കം 144 പേർ ഒരിക്കൽക്കൂടി ഒരുമിച്ചിരുന്നത്.
വാർഡംഗം അലി മഠത്തൊടി, ഫൈറോസ് ബാബു കുവ്വേരി, ജസീർ പടുകുണ്ടിൽ, അബ്ദുൽ സലാം തൊട്ടികുളയൻ, സി.എച്ച്. അബ്ദുറഹ്മാൻ, സമീർ ബാബു പടുകുണ്ടിൽ, കുഞ്ഞയമ്മു പടുകുണ്ടിൽ, സി.പി. ഹമീദ്, അക്ബർ മറ്റത്തൂർ, റഹ്മത്ത് മഠത്തൊടി, സി.പി. നസീറ, പി. തൻസീറ, കെ.ടി. റഹിയാനത്ത് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്നു കുട്ടികളുടെ കലാ പ്രകടനങ്ങൾ നടത്തി.