വെള്ളം കുടിക്കാനിറങ്ങിയ കാള ചെളിയിൽ താഴ്ന്നു; അഗ്നിരക്ഷാ സേന രക്ഷിച്ചു
കൊല്ലങ്കോട് ∙ വെള്ളം കുടിക്കാൻ കുളത്തിലിറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്ന കാളയെ അഗ്നിരക്ഷാ സേന രക്ഷിച്ചു.കൊല്ലങ്കോട്–വണ്ടിത്താവളം റോഡരികിലെ പാതനാറക്കുളത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെയാണു സംഭവം. കാലുകൾ കെട്ടിയ നിലയിൽ അഴിച്ചു വിട്ടിരുന്ന കാള ചെളി നിറഞ്ഞ ഭാഗത്തു കൂടി വെള്ളത്തിലേക്കിറങ്ങിയപ്പോൾ

കൊല്ലങ്കോട് ∙ വെള്ളം കുടിക്കാൻ കുളത്തിലിറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്ന കാളയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. കൊല്ലങ്കോട്–വണ്ടിത്താവളം റോഡരികിലെ പാതനാറക്കുളത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെയാണു സംഭവം.
കാലുകൾ കെട്ടിയ നിലയിൽ അഴിച്ചു വിട്ടിരുന്ന കാള ചെളി നിറഞ്ഞ ഭാഗത്തു കൂടി വെള്ളത്തിലേക്കിറങ്ങിയപ്പോൾ ചെളിയിൽ താഴുകയായിരുന്നു.മുഖം അടക്കം ചെളിയിൽ അമർന്നു കാള പിടയുന്നതു ശ്രദ്ധയിൽപെട്ട നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നു കൊല്ലങ്കോട് നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണു പുറത്തെടുക്കുന്നത്. അറവിനായി കൊണ്ടുവന്ന കാളയാണിതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു.