വേനലും വരൾച്ചയും:പാലക്കാടിന് നഷ്ടം 32.46 കോടി രൂപ
പാലക്കാട് ∙ കടുത്ത വേനലും വരൾച്ചയും മൂലം പാലക്കാട് ജില്ലയിൽ 32.46 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷിനാശം വിലയിരുത്താൻ രൂപീകരിച്ച ദൗത്യസംഘത്തിന്റെ പഠന റിപ്പോർട്ട്. 3234 ഹെക്ടർ പ്രദേശത്തു വേനൽ ബാധിച്ചു. 4049 കർഷകർ കാർഷികനാശം മൂലമുള്ള ദുരിതം അനുഭവിക്കുന്നു. ജലക്ഷാമവും , കനത്തവെയിലും ഇപ്പോഴും

പാലക്കാട് ∙ കടുത്ത വേനലും വരൾച്ചയും മൂലം പാലക്കാട് ജില്ലയിൽ 32.46 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷിനാശം വിലയിരുത്താൻ രൂപീകരിച്ച ദൗത്യസംഘത്തിന്റെ പഠന റിപ്പോർട്ട്. 3234 ഹെക്ടർ പ്രദേശത്തു വേനൽ ബാധിച്ചു. 4049 കർഷകർ കാർഷികനാശം മൂലമുള്ള ദുരിതം അനുഭവിക്കുന്നു. ജലക്ഷാമവും , കനത്തവെയിലും ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ജില്ലയെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. രണ്ടാം വിള നെൽക്കൃഷിയെ വരൾച്ച രൂക്ഷമായി ബാധിച്ചു 1049 ഹെക്ടർ സ്ഥലത്തെ നെല്ലിനാണു ദോഷമുണ്ടായത്. 723 ഏക്കർ സ്ഥലത്തെ വാഴ, 302 ഏക്കർ സ്ഥലത്തെ കുരുമുളക്, 42 ഹെക്ടർ ജാതി, 20 ഹെക്ടറിലെ പച്ചക്കറി എന്നിവയെ വരൾച്ച ബാധിച്ചു.
പലയിടത്തും ജലക്ഷാമം മൂലം കൃഷി ഇറക്കാൻ കഴിയില്ല. മുൻ കാലങ്ങളിൽ വറ്റാതിരുന്ന കുളങ്ങളും തോടുകളും പോലും ഇത്തവണ വറ്റി. മഴക്കുറവുമായി ബന്ധപ്പെട്ടും അല്ലാതെയും വിളകൾക്കു രോഗം വന്നതായും കണ്ടെത്തി. കാർഷിക മേഖലയിൽ വേനലിന്റെ ആഘാതം മനസ്സിലാക്കാൻ ബ്ലോക്ക് കൃഷി അസി.ഡയറക്ടർ, കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ, കൃഷി ഓഫിസർ, കൃഷി അസിസ്റ്റന്റ് എന്നിവർ അടങ്ങുന്ന സമിതിയെ ആണു പഠനത്തിനു നിയോഗിച്ചത്. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസറാണു പ്രവർത്തനം ഏകോപിപ്പിച്ചത്. സമിതിയുടെ പ്രവർത്തന റിപ്പോർട്ടും ജില്ലാ കലക്ടറുടെ ശുപാർശയും അടിസ്ഥാനമാക്കിയാകും ജില്ലയെ വരൾച്ചാബാധിതമായി ശുപാർശ ചെയ്യുന്നത്.