മണ്ണാർക്കാട്∙ കടുത്ത വേനലിൽ ആനമൂളിയിൽ നാലായിരം കമുങ്ങുകളും തെങ്ങും ഉൾപ്പെടെ വ്യാപകമായി കൃഷി ഉണങ്ങി. ആനമൂളി മൈനർ ഇറിഗേഷനു താഴെയുള്ള കൃഷികളാണ് ഉണങ്ങി നശിച്ചത്.ലക്ഷങ്ങളുടെ നഷ്ടമാമുണ്ടായതെന്ന് കർഷകർ. കമുക്, തെങ്ങ്, ജാതി. ഗ്രാമ്പു ഉൾപ്പെടെയുള്ള ദീർഘകാല വിളകളും ആയിരക്കണക്കിനു വാഴകളുമാണ് ഉണങ്ങിക്കരിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട്∙ കടുത്ത വേനലിൽ ആനമൂളിയിൽ നാലായിരം കമുങ്ങുകളും തെങ്ങും ഉൾപ്പെടെ വ്യാപകമായി കൃഷി ഉണങ്ങി. ആനമൂളി മൈനർ ഇറിഗേഷനു താഴെയുള്ള കൃഷികളാണ് ഉണങ്ങി നശിച്ചത്.ലക്ഷങ്ങളുടെ നഷ്ടമാമുണ്ടായതെന്ന് കർഷകർ. കമുക്, തെങ്ങ്, ജാതി. ഗ്രാമ്പു ഉൾപ്പെടെയുള്ള ദീർഘകാല വിളകളും ആയിരക്കണക്കിനു വാഴകളുമാണ് ഉണങ്ങിക്കരിഞ്ഞത്. ആനമൂളിയിൽ മാത്രം നാലായിരം ഹൈബ്രിഡ് കമുകുകൾ ഉണങ്ങി. പ്രതിവർഷം മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപയ്ക്കു വരെ അടയ്ക്ക വിറ്റിരുന്ന തോട്ടങ്ങളാണ് ഉണങ്ങിയത്. കമുകിന്റെയും തെങ്ങിന്റെയും കൂമ്പ് ഉണങ്ങി ഒടിഞ്ഞ നിലയിലാണ്. മൂന്നുവർഷമായി അടയ്ക്ക പറിക്കുന്ന തോട്ടങ്ങളാണ് ഉണങ്ങിയത്.

പ്രായമായ കമുങ്ങുകളും ഉണങ്ങിയിട്ടുണ്ട്. ഈ രീതിയിൽ കൃഷി ഉണങ്ങി നശിക്കുന്നത് ആദ്യമായാണെന്ന് കർഷകനായ മോഹൻദാസ് പറഞ്ഞു. വാഴകളും വ്യാപകമായി ഉണങ്ങി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവർ വായ്പ തിരിച്ചടയ്ക്കാൻ നിർവാഹമില്ലാത്ത അവസ്ഥയിലാണ്. ആനമൂളി, മെഴുകുംപാറ, ചിറപ്പാടം മേഖലകളിലെ കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നിർമിച്ച ആനമൂളി മൈനർ ഇറിഗേഷനിൽ നിന്ന് വെള്ളം ലഭിക്കാത്തതാണ് വ്യാപകമായി കൃഷി ഉണങ്ങാൻ കാരണമെന്നാണ് കർഷകർ പറയുന്നത്.

ADVERTISEMENT

കാഞ്ഞിരപ്പുഴ വലതു കനാലിന്റെ മേൽഭാഗമായതിനാൽ ഇവിടേക്ക് കാഞ്ഞിരപ്പുഴ വെള്ളം എത്തില്ല. ഇത് മുൻകൂട്ടി കണ്ടാണ് ആനമൂളി മൈനർ ഇറിഗേഷൻ പദ്ധതി പ്രാവർത്തികമാക്കിയത്. എന്നാൽ കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഒരു തുള്ളി വെള്ളം കർഷകർക്ക് ലഭിക്കുന്നില്ല.വേനലിൽ ഉണക്കു ബാധിച്ച കൃഷിയിടങ്ങളുടെ കണക്കെടുപ്പ് കൃഷിവകുപ്പ് തുടങ്ങി. മഴ പെയ്തതിനാൽ നഷ്ടപരിഹാരം കിട്ടുമോ എന്ന ആശങ്ക കൃഷിവകുപ്പ് അറിയിച്ചത് കർഷകരെ ഭീതിയിലാക്കിയിട്ടുണ്ട്.കൃഷി ഉണങ്ങിക്കരിഞ്ഞ ശേഷമാണ് മഴ പെയ്തതെന്നും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.