ചുറ്റും പുഴ; എന്നിട്ടും ശുദ്ധജലം ഇല്ലാതെ പരുതൂർ പഞ്ചായത്ത്
തൃത്താല ∙ വടക്കും പടിഞ്ഞാറും തൂതപ്പുഴ, തെക്ക് ഭാരതപ്പുഴ... എന്നിട്ടും പരുതൂർ പഞ്ചായത്തുകാർ ശുദ്ധജലം കിട്ടാതെ വലയുന്നു.ജലസ്രോതസ്സുകൾ വറ്റിയതോടെയാണ് പരുതൂരിൽ ശുദ്ധജല ക്ഷാമം രൂക്ഷമായത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം താഴ്ന്ന അവസ്ഥയിലാണ്.പഞ്ചായത്തിലെ ചെറുകിട ശുദ്ധജല പദ്ധതികളിലെല്ലാം

തൃത്താല ∙ വടക്കും പടിഞ്ഞാറും തൂതപ്പുഴ, തെക്ക് ഭാരതപ്പുഴ... എന്നിട്ടും പരുതൂർ പഞ്ചായത്തുകാർ ശുദ്ധജലം കിട്ടാതെ വലയുന്നു.ജലസ്രോതസ്സുകൾ വറ്റിയതോടെയാണ് പരുതൂരിൽ ശുദ്ധജല ക്ഷാമം രൂക്ഷമായത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം താഴ്ന്ന അവസ്ഥയിലാണ്.പഞ്ചായത്തിലെ ചെറുകിട ശുദ്ധജല പദ്ധതികളിലെല്ലാം വെള്ളം വറ്റിത്തുടങ്ങിയിട്ടുണ്ട്. വേനൽ ആരംഭിക്കുന്നതിനു മുൻപുതന്നെ പരുതൂരിൽ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമായി. 22 വർഷം മുൻപ് കമ്മിഷൻ ചെയ്ത തൂതപ്പുഴയിലെ മുറിഞ്ഞായക്കടവിലെ പരുതൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലം എത്തിക്കുന്നത്.
തൂതപ്പുഴ വറ്റിയതോടെ ഭാഗികമായാണ് പദ്ധതിയിൽ നിന്ന് ജലവിതരണം നടക്കുന്നത്. കാഞ്ഞിരപ്പുഴ ഡാം തുറന്നതോടെ മുറിഞ്ഞായക്കടവ് തടയണ പ്രദേശത്ത് കഴിഞ്ഞ ദിവസം വെള്ളം എത്തിയത് ശുദ്ധജല വിതരണ പദ്ധതിക്ക് താൽക്കാലിക ആശ്വാസമായിട്ടുണ്ട്. അതേസമയം ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് കാർഷിക ആവശ്യത്തിന് തൂതപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുമുണ്ട്. ശുദ്ധജല ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറി ഉപയോഗിച്ച് ഒരു മാസമായി ശുദ്ധജലം വിതരണം നടക്കുന്നുണ്ട്.
പഞ്ചായത്തിലെ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ശുദ്ധജല വിതരണം ആരംഭിച്ചു.116 കോടി രൂപ ചെലവിൽ പരുതൂരിനും സമീപ 2 പഞ്ചായത്തുകൾക്കുമായി ആവിഷ്കരിച്ച ശുദ്ധജല പദ്ധതിയുടെ പണി പുരോഗമിക്കുകയാണ്. അത് കമ്മിഷൻ ചെയ്താലേ പരുതൂർ പഞ്ചായത്തിലെ എല്ലാ വീട്ടുകാർക്കും ശുദ്ധജലം ലഭിക്കൂ. പദ്ധതിയുടെ ജല ലഭ്യതയ്ക്ക് ഭാരതപ്പുഴയിലെ കൂടല്ലൂർ കൂട്ടക്കടവിലെ റഗുലേറ്റർ കമ്മിഷൻ ചെയ്യണം. പദ്ധതി കമ്മിഷൻ ചെയ്യാൻ അടുത്ത വർഷം വരെ പരുതൂരുകാർ കാത്തിരിക്കേണ്ടി വരും.