ഉഷ്ണം ശരാശരി 34 ഡിഗ്രി, വേനൽമഴയിൽ കുറവ് 46%; വരണ്ടുണങ്ങി പാലക്കാട്
പാലക്കാട് ∙ അത്യുഷ്ണത്തിനും ഉഷ്ണതരംഗത്തിനും ശേഷം വൈകി പെയ്തുതുടങ്ങിയ വേനൽമഴ നാലു ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിലും 60% കുറവ്.ഐഎംഡി (കാലാവസ്ഥാ നിരീക്ഷണവകുപ്പ്) കണക്കനുസരിച്ചു കോട്ടയത്ത് ഈ കാലയളവിൽ കിട്ടേണ്ട 280.4 മില്ലിമീറ്ററിൽ 239.4 മില്ലിമീറ്റർ മഴ പെയ്തു. എന്നാൽ, കണ്ണൂർ 64, കാസർകോട്

പാലക്കാട് ∙ അത്യുഷ്ണത്തിനും ഉഷ്ണതരംഗത്തിനും ശേഷം വൈകി പെയ്തുതുടങ്ങിയ വേനൽമഴ നാലു ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിലും 60% കുറവ്.ഐഎംഡി (കാലാവസ്ഥാ നിരീക്ഷണവകുപ്പ്) കണക്കനുസരിച്ചു കോട്ടയത്ത് ഈ കാലയളവിൽ കിട്ടേണ്ട 280.4 മില്ലിമീറ്ററിൽ 239.4 മില്ലിമീറ്റർ മഴ പെയ്തു. എന്നാൽ, കണ്ണൂർ 64, കാസർകോട് 62, കോഴിക്കോട് 61, ഇടുക്കി 66 ശതമാനം എന്നിങ്ങനെ മഴ കുറവാണ്. ആലപ്പുഴ 43, എറണാകുളം 38, കൊല്ലം 58, മലപ്പുറം 54, പാലക്കാട് 46, പത്തനംതിട്ട 26, തിരുവനന്തപുരം 33, തൃശൂർ 55, വയനാട് 41 ശതമാനം എന്നിങ്ങനെയാണു കുറവ്. പലയിടത്തും ഇടിയും മിന്നലുമായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. വ്യാപകമായി മഴ ഇല്ലെങ്കിലും ഉഷ്ണം കുറഞ്ഞു.
എല്ലാ ഘടകങ്ങളും അനുകൂലമായി നീങ്ങുന്നതിനാൽ കാലവർഷം വൈകില്ലെന്നാണു കാലാവസ്ഥാ ഏജൻസികളുടെ ഇപ്പോഴത്തെ നിരീക്ഷണം.കഴിഞ്ഞവർഷം അറബിക്കടലിൽ പെട്ടെന്നുണ്ടായ ചുഴലിക്കാറ്റിനെ തുടർന്നു രണ്ടാഴ്ച വൈകിയാണു കാലവർഷ മഴ എത്തിയത്. 40 ശതമാനമായിരുന്നു മഴക്കുറവ്. തുലാവർഷം നീണ്ടുനിന്നെങ്കിലും കാലവർഷക്കുറവു പരിഹരിക്കാനായില്ല. ഉഷ്ണതരംഗം ആദ്യം സ്ഥിരീകരിച്ച പാലക്കാട്ടു പലയിടത്തും ശക്തമായ മഴ ലഭിച്ചെങ്കിലും ശരാശരി 34 ഡിഗ്രിയാണ് ഉഷ്ണം. മലമ്പുഴയിലാണു കൂടുതൽ 38 ഡിഗ്രി. അടുത്ത ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്നാണ് അറിയിപ്പ്. മാർച്ച് ഒന്നുമുതൽ ഇന്നലെ വരെ സംസ്ഥാനത്തു മൊത്തത്തിൽ ഇതുവരെ ലഭിക്കേണ്ട 221.6 മില്ലിമീറ്റർ മഴയിൽ കിട്ടിയത് 117.3 മില്ലിമീറ്ററാണ്.