തെങ്കരയിൽ പരിഭ്രാന്തി പരത്തി ബാലികമാരുടെ തിരോധാനം
മണ്ണാർക്കാട്∙ തെങ്കരയിലെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ രണ്ടു ബാലികമാരെ കാണാതായതു പരിഭ്രാന്തി പരത്തി. ഏഴു മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ കുട്ടികളെ കണ്ടെത്തി. ചേറുംകുളം സ്വദേശിയുടെ ഏഴു വയസ്സുള്ള മകളെയും തെങ്കര സ്വദേശിയുടെ എട്ടു വയസ്സുള്ള മകളെയുമാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. എട്ടു വയസ്സുകാരി

മണ്ണാർക്കാട്∙ തെങ്കരയിലെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ രണ്ടു ബാലികമാരെ കാണാതായതു പരിഭ്രാന്തി പരത്തി. ഏഴു മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ കുട്ടികളെ കണ്ടെത്തി. ചേറുംകുളം സ്വദേശിയുടെ ഏഴു വയസ്സുള്ള മകളെയും തെങ്കര സ്വദേശിയുടെ എട്ടു വയസ്സുള്ള മകളെയുമാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. എട്ടു വയസ്സുകാരി നേരത്തെ ചേറുംകുളത്ത് ഏഴു വയസ്സുകാരിയുടെ വീടിനു സമീപത്താണു താമസിച്ചിരുന്നത്.
തെങ്കര മൂത്താര്കാവ് ഭാഗത്തേക്ക് താമസം മാറിയതിനു ശേഷവും ഇരുവരും രണ്ടു വീടുകളിലേക്കും പോകാറുണ്ട്. മൂത്താര്കാവ് പരിസരത്തെ വീട്ടിൽ കളിക്കുന്നതിനിടെയാണു കാണാതായത്. ഇരുവരും ചേറുംകുളത്തെ വീട്ടിലെത്തി. അവിടെ നിന്ന് ഏഴു വയസ്സുകാരിയുടെ മുത്തശ്ശിയുടെ വീട്ടിൽ പോയി. അവിടെ കുറെ നേരം ചെലവഴിച്ച ശേഷം ഇരുവരും കാളക്കാട് വഴി റോഡിലൂടെ നടന്നു വരുന്നതു കണ്ട് അസ്വാഭാവികത തോന്നിയ ഓട്ടോ ഡ്രൈവർ ഇരുവരെയും ഓട്ടോറിക്ഷയിൽ കയറ്റി.
എവിടേക്കാണു പോകുന്നതെന്നു ചോദിച്ചപ്പോൾ പാലക്കാട്ടേക്കാണെന്നായിരുന്നു മറുപടി. ഒറ്റയ്ക്ക് വിടില്ലെന്നും അമ്മമാർ വന്ന ശേഷമേ വിടുകയുള്ളൂവെന്നും ഡ്രൈവർ പറഞ്ഞ് ഇവരെ ഓട്ടോയിൽ ഇരുത്തി. ഇതിനിടെ നാടാകെ കുട്ടികൾക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. പുഞ്ചക്കോട് വച്ചു കുട്ടികളുടെ രക്ഷിതാക്കളെ ഏൽപിച്ചു.
തുടർന്ന് ഇതേ ഓട്ടോയിൽ കുട്ടികളും രക്ഷിതാക്കളും പൊലീസ് സ്റ്റേഷനിലെത്തി. കുട്ടികളിൽ നിന്നു പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രാത്രി എട്ടോടെ കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. വീട്ടുകാർ വഴക്കു പറഞ്ഞിട്ടില്ലെന്നും വെറുതേ പോയതാണെന്നുമാണു കുട്ടികൾ പൊലീസിനോടും രക്ഷിതാക്കളോടും പറഞ്ഞത്.