കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു
ഊട്ടി ∙ കോത്തഗിരി മേട്ടുപ്പാളയം റോഡിലെ കുഞ്ചപ്പനക്ക് സമീപം ജക്കനാരെ ഗ്രാമത്തിലെ നീലങ്കാട് എന്ന സ്ഥലത്തെ സ്വകാര്യ സ്ഥലത്ത് ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കൊമ്പനെ കണ്ടെത്തി. 15 വയസ്സുള്ള കാട്ടുകൊമ്പനാണ് ചരിഞ്ഞത്. കൊമ്പൻ മറിച്ചിട്ട മരം വൈദ്യുതി ലൈനിൽ പെട്ടാണ് ഷോക്കേറ്റതെന്ന് വനം വകുപ്പധികൃതർ അറിയിച്ചു.

ഊട്ടി ∙ കോത്തഗിരി മേട്ടുപ്പാളയം റോഡിലെ കുഞ്ചപ്പനക്ക് സമീപം ജക്കനാരെ ഗ്രാമത്തിലെ നീലങ്കാട് എന്ന സ്ഥലത്തെ സ്വകാര്യ സ്ഥലത്ത് ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കൊമ്പനെ കണ്ടെത്തി. 15 വയസ്സുള്ള കാട്ടുകൊമ്പനാണ് ചരിഞ്ഞത്. കൊമ്പൻ മറിച്ചിട്ട മരം വൈദ്യുതി ലൈനിൽ പെട്ടാണ് ഷോക്കേറ്റതെന്ന് വനം വകുപ്പധികൃതർ അറിയിച്ചു. വൈദ്യുതി ലൈനും പൊട്ടി വീണ നിലയിലാണിവിടെ കാണപ്പെട്ടതെന്നും അവർ അറിയിച്ചു.
തക്കാളിക്കൃഷി നശിപ്പിച്ച് കാട്ടാനകൾ
കോയമ്പത്തൂർ ∙ വേനൽ മഴയിൽ കൃഷി നാശത്തിന് പുറമേ കാട്ടാനകളും കൃഷി നശിപ്പിക്കുന്നതായി പരാതി. മാതംപട്ടിക്കടുത്ത് കരടിമടയിൽ തക്കാളി ക്കൃഷി നശിപ്പിച്ചതായാണ് കർഷകരുടെ പരാതി. കരടിമട സ്വദേശി ശരവണന്റെ 5 ഏക്കറോളം വരുന്ന തക്കാളി തോട്ടത്തിലേക്കാണ് ആനക്കൂട്ടം എത്തിയത്. കയറ്റുമതി ഉദ്ദേശിച്ച് പ്രത്യേകം ശുശ്രൂഷിച്ച് തയാറാക്കാൻ പ്രത്യേകമായി പന്തലും ചെടികൾക്ക് ഡ്രിപ്പ് ഇറിഗേഷൻ നൽകാനായി സ്ഥാപിച്ച പൈപ്പുകളും ചെടികളും ആറംഗ ആനക്കൂട്ടം നടന്ന് നശിപ്പിച്ചതായി കർഷകൻ പരാതിപ്പെട്ടു. തോട്ടത്തിലെ ഷെഡും തകർത്തു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തിയിരുന്നു.