അഗളി ∙നടന്നുപോകാൻ വഴിയില്ലെങ്കിലും പുഴയ്ക്കു കുറുകെ നടപ്പാലം പണിയുന്നുണ്ട് അട്ടപ്പാടിയിൽ !. അഗളി അടിയകണ്ടിയൂരിൽ ഭവാനിപ്പുഴയ്ക്കു കുറുകെയാണ് 1.8 കോടി രൂപ ചെലവിൽ ആകാശപ്പാലം ഉയരുന്നത്. അടിയകണ്ടിയൂരിൽ പ്രധാന റോഡിൽ നിന്നു പുഴയിലേക്കുള്ള മൺപാതയിലാണ് പാലത്തിന്റെ തുടക്കം. മറുകരയിൽ പാലത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗളി ∙ നടന്നുപോകാൻ വഴിയില്ലെങ്കിലും പുഴയ്ക്കു കുറുകെ നടപ്പാലം പണിയുന്നുണ്ട് അട്ടപ്പാടിയിൽ !. അഗളി അടിയകണ്ടിയൂരിൽ ഭവാനിപ്പുഴയ്ക്കു കുറുകെയാണ് 1.8 കോടി രൂപ ചെലവിൽ ആകാശപ്പാലം ഉയരുന്നത്. അടിയകണ്ടിയൂരിൽ പ്രധാന റോഡിൽ നിന്നു പുഴയിലേക്കുള്ള മൺപാതയിലാണ് പാലത്തിന്റെ തുടക്കം. മറുകരയിൽ പാലത്തിന്റെ തുടർച്ചയായി നിലവിൽ വഴിയില്ല. പുഴക്കരയിൽ സ്വകാര്യ തോട്ടങ്ങളാണ്. പുഴയ്ക്ക് അക്കരെ വീട്ടിയൂരിലും പരിസരത്തുമുള്ളവർക്കു വേണ്ടിയാണ് നടപ്പാലമെന്നാണ് അധികൃതരുടെ വിശദീകരണം. പക്ഷേ, പാലം ഉപയോഗിക്കണമെങ്കിൽ വഴിയുണ്ടാക്കാൻ സ്വകാര്യ ഭൂവുടമകൾ കനിയണം. അല്ലെങ്കിൽ പുഴക്കരയിലെ പുറമ്പോക്കിലൂടെ വഴിയുണ്ടാക്കണം.

10 മീറ്റർ ഉയരവും 50 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമാണു നടപ്പാലത്തിനുള്ളത്. താഴെ തടയണയുമുണ്ട്. വെള്ളം സംഭരിച്ച് കൃഷിയിടങ്ങളിലേക്കെത്തിക്കാൻ ഒരു കോടി രൂപ ചെലവിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കും മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്റ് രൂപം നൽകിയിട്ടുണ്ട്. നേരത്തെ തേക്കുവട്ട, പരപ്പന്തറ, രങ്കനാഥപുരം എന്നിവിടങ്ങളിലെ തടയണകളോടു ചേർന്നു സ്ഥാപിച്ച ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ പൂർത്തിയായെങ്കിലും കഴിഞ്ഞ കടുത്ത വേനലിൽ പോലും ഉപകാരപ്പെട്ടില്ലെന്ന് ആക്ഷേപമുണ്ട്. പണം പാഴാക്കിയ പദ്ധതികളുടെ പട്ടികയിൽ അടിയകണ്ടിയൂരിലെ നടപ്പാലം ഇടംപിടിക്കാതിരിക്കാൻ അധികൃതർ ജാഗ്രത പുലർത്തുമെന്നാണു ജനത്തിന്റെ പ്രതീക്ഷ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT