യോഗയുടെ കരുത്ത് ബിനുജ എത്തിച്ചു അങ്ങ് ന്യൂസീലൻഡ് വരെ
കൊല്ലങ്കോട് ∙ ‘സ്ത്രീ ശാക്തീകരണത്തിനായുള്ള യോഗ’ എന്നതാണ് ഈ വർഷം യോഗ ദിനത്തിന്റെ പ്രമേയം. പുളിങ്കൂട്ടത്തറ അഴകപ്പാടത്തു വീട്ടിൽ ബിനുജ എസ്.മേനോന്റെ (39) ജീവിതത്തിൽ കരുത്താകുന്നതും യോഗ തന്നെയാണ്.ന്യൂസീലൻഡിലെ ഓക്‌ലൻഡിൽ റെയ്മൻ ഹെൽത്ത് കെയറിൽ യോഗ തെറപ്പിസ്റ്റ് ആൻഡ് ലൈഫ്സ്റ്റൈൽ ആക്ടിവിറ്റി കോഓർഡിനേറ്ററാണു

കൊല്ലങ്കോട് ∙ ‘സ്ത്രീ ശാക്തീകരണത്തിനായുള്ള യോഗ’ എന്നതാണ് ഈ വർഷം യോഗ ദിനത്തിന്റെ പ്രമേയം. പുളിങ്കൂട്ടത്തറ അഴകപ്പാടത്തു വീട്ടിൽ ബിനുജ എസ്.മേനോന്റെ (39) ജീവിതത്തിൽ കരുത്താകുന്നതും യോഗ തന്നെയാണ്. ന്യൂസീലൻഡിലെ ഓക്‌ലൻഡിൽ റെയ്മൻ ഹെൽത്ത് കെയറിൽ യോഗ തെറപ്പിസ്റ്റ് ആൻഡ് ലൈഫ്സ്റ്റൈൽ ആക്ടിവിറ്റി കോഓർഡിനേറ്ററാണു ബിനുജ.
അഴകപ്പാടത്തു വീട്ടിൽ ശാന്തൻ മേനോൻ–ചന്ദ്രിക ദമ്പതികളുടെ മകളായ ബിനുജ അച്ഛനൊപ്പം പാലക്കാട് അശോക ട്രാവൽസിൽ കോഓർഡിനേറ്ററായി ജോലി തുടങ്ങിയ സമയത്താണു യോഗ ശീലമാക്കിയത്. പാലക്കാട് വേദ യോഗയിൽ പഠനം തുടങ്ങിയതോടെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കുന്ന മാജിക് അതിനുണ്ടെന്നു തിരിച്ചറിഞ്ഞു.തുടർന്ന്, പിജി ഡിപ്ലോമ ഇൻ യോഗ, എംഎസ്‌സി ഇൻ യോഗ തെറപ്പി, റജിസ്ട്രേഡ് യോഗ അധ്യാപികയാകുന്നതിനുള്ള 500 മണിക്കൂർ പരിശീലനമുള്ള ആർവൈടി, ഗർഭിണികൾക്കു പരിശീലനം നൽകാൻ കഴിയുന്ന ആർവൈപിടി തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കി.
ട്രാവൽസിലെ ചുമതല ഒഴിഞ്ഞു പാലക്കാട് ലയൺസ് സ്കൂളിൽ യോഗ അധ്യാപികയായി. പിന്നീട് 3 വർഷം കോട്ടയത്തെ ആയുർവേദ ആശുപത്രിയിൽ യോഗ തെറപ്പിസ്റ്റായി ജോലി ചെയ്തു. കോവിഡ് കാലത്ത് ഓൺലൈനായി അധ്യയനം തുടർന്നു. മക്കൾ അതിഥി മേനോനെയും ആർദ്ര മേനോനെയും ഊട്ടിയിലെ സ്കൂളിലാക്കി 2022 ഓഗസ്റ്റിൽ ന്യൂസീലൻഡിലെത്തി.
ഇപ്പോൾ അവിടെ ‘യുജ് യോഗ’ എന്ന സ്വന്തം സ്ഥാപനം തുടങ്ങാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. മക്കളെ അവിടെ ചേർത്തു പഠിപ്പിക്കാനും ന്യൂസീലൻഡിൽ യോഗയിലൂടെ തന്റേതായ ഇടം ഉറപ്പിക്കാനുമാണു ശ്രമം. അതിനു കരുത്താകുന്നതു ഗുരുക്കന്മാരായ പി.പ്രഭാകരൻ, ഗുരുപ്രസാദ്, മനുബോസ്, വിപിൻ ബലോണി എന്നിവർ പകർന്ന പാഠങ്ങളാണ്. വീടെന്ന ലോകത്തിനപ്പുറം ഏതു മേഖലയിലും സ്ത്രീക്കു പലതും ചെയ്യാനുണ്ടെന്ന തിരിച്ചറിവാണു തന്നെ നയിച്ചതെന്നു ബിനുജ പറയുന്നു.