ഷൊർണൂർ ∙ തോരാമഴയിലും നഗരസഭാ പരിധിയിൽ ശുദ്ധജല പ്രതിസന്ധി. ഭാരതപ്പുഴയിൽ നിന്നു ജല അതോറിറ്റിയുടെ ശുദ്ധീകരണ പ്ലാന്റിലേക്കു വെള്ളമെത്തിക്കുന്ന പ്രധാന പൈപ് ലൈൻ (പമ്പിങ് മെയിൻ) പൊതുവാൾ ജംക്‌ഷനു സമീപം തകരാറിലായതോടെയാണു നഗരപരിധിയിൽ മുഴുവൻ ജലവിതരണം മുടങ്ങിയത്.ഒരാഴ്ച മുൻപു തകരാറിലായ പൈപ് ലൈനിൽ 2 ദിവസം നീണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ ∙ തോരാമഴയിലും നഗരസഭാ പരിധിയിൽ ശുദ്ധജല പ്രതിസന്ധി. ഭാരതപ്പുഴയിൽ നിന്നു ജല അതോറിറ്റിയുടെ ശുദ്ധീകരണ പ്ലാന്റിലേക്കു വെള്ളമെത്തിക്കുന്ന പ്രധാന പൈപ് ലൈൻ (പമ്പിങ് മെയിൻ) പൊതുവാൾ ജംക്‌ഷനു സമീപം തകരാറിലായതോടെയാണു നഗരപരിധിയിൽ മുഴുവൻ ജലവിതരണം മുടങ്ങിയത്.ഒരാഴ്ച മുൻപു തകരാറിലായ പൈപ് ലൈനിൽ 2 ദിവസം നീണ്ട അറ്റകുറ്റപ്പണിക്കു ശേഷം കഴിഞ്ഞ ദിവസമാണു പമ്പിങ് പുനരാരംഭിച്ചത്. പിന്നാലെ ഇതേ ഭാഗത്തു വീണ്ടും ചോർച്ച തുടങ്ങി. ഇതോടെ ഇന്നലെ വീണ്ടും ജലവിതരണം നിർത്തിവച്ചു.

വീണ്ടും ജല അതോറിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. പമ്പിങ് ഉടൻ പുനരാരംഭിക്കാനാകുമെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. അതേസമയം, ആദ്യം നടത്തിയ അറ്റകുറ്റപ്പണികളിലെ അപാകതയാണു വീണ്ടും ജലവിതരണം മുടങ്ങുന്ന സാഹചര്യം സൃഷ്ടിച്ചതെന്ന് ആരോപിച്ചു കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.കരാറുകാർ നടത്തുന്ന അറ്റകുറ്റപ്പണികൾ ജലഅതോറിറ്റി ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കാത്തതാണു തുടർച്ചയായ പ്രശ്നങ്ങൾക്കു കാരണമെന്നു കോൺഗ്രസ് നേതാക്കളായ കെ.കൃഷ്ണകുമാർ, ടി.കെ.ബഷീർ, പി.എം.മുരളീധരൻ എന്നിവർ ആരോപിച്ചു.