ജില്ലയിലെ ആദ്യ കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ ചിറ്റൂരിൽ
ചിറ്റൂർ ∙ കെഎസ്ആർടിസിയുടെ നിയന്ത്രണത്തിൽ ജില്ലയിലെ ആദ്യ ഡ്രൈവിങ് സ്കൂൾ ചിറ്റൂരിൽ. ചിറ്റൂർ–തത്തമംഗലം റോഡിൽ ചിറ്റൂർ പുഴയുടെ കരയിലായി സ്ഥിതിചെയ്യുന്ന കെഎസ്ആർടിസി ഡിപ്പോയിലാണു ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നത്. അഞ്ചര ഏക്കറിലധികം വരുന്ന സ്ഥലത്താണ് കെഎസ്ആർടിസി ഡിപ്പോ. അതിൽ ഒഴിഞ്ഞുകിടക്കുന്ന നിരപ്പായ

ചിറ്റൂർ ∙ കെഎസ്ആർടിസിയുടെ നിയന്ത്രണത്തിൽ ജില്ലയിലെ ആദ്യ ഡ്രൈവിങ് സ്കൂൾ ചിറ്റൂരിൽ. ചിറ്റൂർ–തത്തമംഗലം റോഡിൽ ചിറ്റൂർ പുഴയുടെ കരയിലായി സ്ഥിതിചെയ്യുന്ന കെഎസ്ആർടിസി ഡിപ്പോയിലാണു ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നത്. അഞ്ചര ഏക്കറിലധികം വരുന്ന സ്ഥലത്താണ് കെഎസ്ആർടിസി ഡിപ്പോ. അതിൽ ഒഴിഞ്ഞുകിടക്കുന്ന നിരപ്പായ സ്ഥലത്താണു ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു മോട്ടർ വാഹന വകുപ്പ്, പൊതുമരാമത്ത്, കെഎസ്ആർടിസി എന്നിവയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. സ്ഥലം അനുയോജ്യമാണെന്നു കണ്ടെത്തുകയും റിപ്പോർട്ട് മന്ത്രിക്കു നൽകുകയും ചെയ്തു. ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അര ഏക്കറോളം സ്ഥലമാണു ഡ്രൈവിങ് ടെസ്റ്റുകൾ നടത്താനായി വേണ്ടത്.
നിലവിൽ ഡ്രൈവിങ് ടെസ്റ്റിനായി കണ്ടെത്തിയ സ്ഥലത്ത് കേടായ കുറച്ചു ബസുകൾ നിർത്തിയിട്ടിട്ടുണ്ട്. പണി ആരംഭിക്കുന്നതിനു മുൻപായി ഇവ മാറ്റുമെന്നു ഡിപ്പോ അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയുടെ കീഴിൽ 22 ഡ്രൈവിങ് സ്കൂളുകളാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന 11 സ്കൂളുകളിൽ ഒരെണ്ണമാണു ചിറ്റൂരിലേത്. പ്രധാന റോഡിൽ നിന്ന് 100 മീറ്റർ മാത്രം ഉള്ളിലേക്കു മാറിയാണു ചിറ്റൂർ ഡിപ്പോ. അതുകൊണ്ടുതന്നെ ടെസ്റ്റിനു വരുന്നവർക്ക് സൗകര്യപ്രദമാണ്.
ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, നാലുചക്ര വാഹനങ്ങൾ, ഹെവി മോട്ടർ ഡ്രൈവിങ് തുടങ്ങിയ ടെസ്റ്റുകൾ ഇവിടെ നടത്താനാകും.എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച യാർഡിന്റെ സമീപത്തായാണു ഡ്രൈവിങ് ടെസ്റ്റിനുള്ള സൗകര്യമൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് തയാറാക്കി. ഒരുമാസത്തിനകം പണി പൂർത്തീകരിച്ച് ഡ്രൈവിങ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സ്ഥലം എംഎൽഎകൂടിയായ മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.