റേഷൻ കടകൾ ഇന്നു മുതൽ 4 ദിവസം അടഞ്ഞുകിടക്കും
ഒറ്റപ്പാലം∙ റേഷൻ കടകൾ ഇന്നു മുതൽ 4 ദിവസം തുടർച്ചയായി അടഞ്ഞുകിടക്കും. ഇന്ന് ഇ-പോസ് യന്ത്രം സജ്ജീകരണത്തിന്റെ ഭാഗമായുള്ള അവധിയും നാളെ ഞായർ അവധിയും തിങ്കളും ചൊവ്വയും റേഷൻ വ്യാപാരികളുടെ കടകളടച്ചു പ്രതിഷേധ സമരവുമാണ്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന തലത്തിലാണു സമരം. കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ്

ഒറ്റപ്പാലം∙ റേഷൻ കടകൾ ഇന്നു മുതൽ 4 ദിവസം തുടർച്ചയായി അടഞ്ഞുകിടക്കും. ഇന്ന് ഇ-പോസ് യന്ത്രം സജ്ജീകരണത്തിന്റെ ഭാഗമായുള്ള അവധിയും നാളെ ഞായർ അവധിയും തിങ്കളും ചൊവ്വയും റേഷൻ വ്യാപാരികളുടെ കടകളടച്ചു പ്രതിഷേധ സമരവുമാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന തലത്തിലാണു സമരം. കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാപകൽ സമരം നടത്തുമെന്നു സംഘടനയുടെ താലൂക്ക് പ്രസിഡന്റ് എം.എച്ച്.അബ്ദുൽ നസീർ, സെക്രട്ടറി പി.എ.സേതുരാജ്, കെ.ജനാർദനൻ, വി.മണികണ്ഠൻ എന്നിവർ അറിയിച്ചു.
ഇതുമൂലം 4ദിവസം താലൂക്കിലെ 150 കടകളിൽ റേഷൻ വിതരണമുണ്ടാകില്ല. വേതന പാക്കേജ് പരിഷ്കരിക്കുക, കേന്ദ്രസർക്കാർ കേരളത്തിലെ പൊതുവിതരണ മേഖലയോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കെടിപിഡിഎസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കോവിഡ് കാലത്തു കിറ്റ് വിതരണം നടത്തിയതിന്റെ 10മാസത്തെ കമ്മിഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു രാപകൽ സമരം. സമരത്തിനു മുന്നോടിയായി ഇന്നു പാലക്കാട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വിളംബരജാഥയും ഉണ്ടാകും. ഹെഡ് പോസ്റ്റ് ഓഫിസ് മുതൽ കലക്ടറേറ്റ് വരെയാണു ജാഥ.