അയ്യപുരം അങ്കണവാടി വീഴാറായി മതിൽ, സ്ലാബില്ലാത്ത ഓട
പാലക്കാട് ∙ ശേഖരീപുരം ജംക്‌ഷനിൽ പഴയ തോട്ടുപാലത്തിനു സമീപമുള്ള അയ്യപുരം അങ്കണവാടിയുടെ മതിൽ വിണ്ടു നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു.ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന വിധത്തിലാണു മതിൽ വിണ്ടിരിക്കുന്നത്. അടിത്തറയിലും വിള്ളൽ ഉണ്ട്. അങ്കണവാടിയിലേക്കു പ്രവേശിക്കുന്നിടത്താണു മതിൽ എന്നതും അപകട സാധ്യത

പാലക്കാട് ∙ ശേഖരീപുരം ജംക്‌ഷനിൽ പഴയ തോട്ടുപാലത്തിനു സമീപമുള്ള അയ്യപുരം അങ്കണവാടിയുടെ മതിൽ വിണ്ടു നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു.ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന വിധത്തിലാണു മതിൽ വിണ്ടിരിക്കുന്നത്. അടിത്തറയിലും വിള്ളൽ ഉണ്ട്. അങ്കണവാടിയിലേക്കു പ്രവേശിക്കുന്നിടത്താണു മതിൽ എന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.അങ്കണവാടിയുടെ മുറ്റത്തുകൂടി പോകുന്ന അഴുക്കുചാലിനു മുകളിൽ ഇത്രകാലമായിട്ടും സ്ലാബ് ഇട്ടിട്ടില്ല. ഇതും അപകട സാധ്യത ഉയർത്തുന്നു. ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഗേറ്റ് കടന്നാലുടൻ അഴുക്കുചാലാണ്. ഇവിടെ പ്രവേശിക്കുന്ന വഴിയിൽ മാത്രമാണ് 3 മൂന്ന് സ്ലാബ് ഇട്ടിട്ടുള്ളത്. കുഞ്ഞുങ്ങളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്തു ബാക്കി ഭാഗത്തു കൂടി ചാലിനു മുകളിൽ സ്ലാബ് ഇടേണ്ടതാണെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പരിസരത്തു കാട്, നല്ല വഴി പോലുമില്ല
അയ്യപ്പുരം അങ്കണവാടിയുടെ അവസ്ഥ കഷ്ടത്തിലാണ്. സ്വന്തം കെട്ടിടം ഉണ്ടെങ്കിലും മുറ്റം പോലും നിരപ്പാക്കി അപകടരഹിതമാക്കിയിട്ടില്ല. റോഡിൽ നിന്ന് അങ്കണവാടിയിലേക്കു നല്ലൊരു വഴിപോലുമില്ല. സൂക്ഷിച്ചുവേണം ഇതുവഴി കുട്ടികളെ കൊണ്ടുവരാൻ. അങ്കണവാടിയിലുള്ളവരുടെ ജാഗ്രത മാത്രമാണ് കുട്ടികൾക്കുള്ള രക്ഷ. പരിസരമാകെ കുറ്റിക്കാടാണ്.