കൊപ്പം ∙ വള്ളൂര്‍ രണ്ടാം മൈലില്‍ മരം റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെട്ടു. പട്ടാമ്പി - പുലാമന്തോള്‍ പാതയില്‍ വള്ളൂര്‍ രണ്ടാംമൈലില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലാണ് രണ്ടാംമൈലിലെ പാടത്തെ മോട്ടര്‍ ഷെഡിനോടു ചേര്‍ന്ന പടുമരം റോഡിലേക്ക് കടപുഴകി വീണത്. യാത്രക്കാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊപ്പം ∙ വള്ളൂര്‍ രണ്ടാം മൈലില്‍ മരം റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെട്ടു. പട്ടാമ്പി - പുലാമന്തോള്‍ പാതയില്‍ വള്ളൂര്‍ രണ്ടാംമൈലില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലാണ് രണ്ടാംമൈലിലെ പാടത്തെ മോട്ടര്‍ ഷെഡിനോടു ചേര്‍ന്ന പടുമരം റോഡിലേക്ക് കടപുഴകി വീണത്. യാത്രക്കാരും വാഹനങ്ങളും ഇതുവഴി പോകുന്ന സമയമായതിനാല്‍ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.മരം പൊട്ടിവീണതോടെ ഇതിനു സമീപത്തെ വൈദ്യതി പോസ്റ്റും മുറിഞ്ഞു വീണു. സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വിവരം അറിഞ്ഞു പട്ടാമ്പിയില്‍ നിന്ന് അഗ്നിരക്ഷോ സേനയും കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും എത്തി റോഡിനു കുറുകെ വീണ മരം നീക്കി.

മുഹമ്മദ് മുഹസിന്‍ എംഎല്‍എയും സ്ഥലത്ത് എത്തി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മരം വീണു വൈകാതെ തന്നെ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പാതയില്‍ പലയിടത്തും ഭീഷണിയായി റോഡ് സൈഡില്‍ മരങ്ങള്‍ ഉണ്ട്. ശങ്കരമംഗലം സ്കൂള്‍ പടിയിലെ മരം ഏതുനിമിഷവും കടപുഴകി വീഴാവുന്നതാണ്. ശങ്കരമംഗലം സ്കൂളിലേക്ക് കുട്ടികള്‍ പോകുന്ന ജംക്‌ഷനും യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്ന സ്ഥലത്താണ് അപകട ഭീഷണി ഉയര്‍ത്തി വന്‍മരം. ഇതിനു സമീപത്തായി ട്രാന്‍സ്ഫോമറുണ്ട്. പാതയില്‍ ഇനിയും നീക്കാന്‍ ബാക്കിയുള്ള അപകട ഭീഷണിയായ മരങ്ങള്‍ ഉടന്‍ മുറിച്ചു നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പട്ടാമ്പി - പുലാമന്തോള്‍ പാതയില്‍ ശങ്കരമംഗലം സ്കൂള്‍ പടിയില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മരം.