അഗളി ∙ സമൂഹമാധ്യമത്തിൽ സ്ത്രീകളെ മോശമാക്കി പ്രചരിപ്പിച്ച അട്ടപ്പാടിക്കാരനായ വ്ലോഗറെ തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ ‘കൈകാര്യം’ ചെയ്തു. കോട്ടത്തറ നട്ടക്കല്ലൂരിൽ താമസിക്കുന്ന മുഹമ്മദലി ജിന്നയാണ് (39) തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു സംഘം സ്ത്രീകളുടെ കൈക്കരുത്തറിഞ്ഞത്. ചന്തക്കടയിൽ തുണിവ്യാപാരിയായ ഇയാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗളി ∙ സമൂഹമാധ്യമത്തിൽ സ്ത്രീകളെ മോശമാക്കി പ്രചരിപ്പിച്ച അട്ടപ്പാടിക്കാരനായ വ്ലോഗറെ തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ ‘കൈകാര്യം’ ചെയ്തു. കോട്ടത്തറ നട്ടക്കല്ലൂരിൽ താമസിക്കുന്ന മുഹമ്മദലി ജിന്നയാണ് (39) തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു സംഘം സ്ത്രീകളുടെ കൈക്കരുത്തറിഞ്ഞത്. ചന്തക്കടയിൽ തുണിവ്യാപാരിയായ ഇയാൾ സമൂഹമാധ്യമത്തിൽ സ്ത്രീകളുള്ള ഗ്രൂപ്പിൽ അശ്ലീല ഫോട്ടോകളും കമന്റുകളും പോസ്റ്റ് ചെയ്തെന്ന പരാതിയുമായാണ് ഇന്നലെ രാവിലെ ഒൻപതരയോടെ തൂത്തുക്കുടി, സേലം, തിരുപ്പൂർ, ട്രിച്ചി, ഹൊസൂർ, ധർമപുരി എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം കടയിലെത്തിയത്.

സംഘത്തിലെ സ്ത്രീകൾ കടയിൽ കയറി ജിന്നയുമായി സംസാരിക്കുകയും വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ഇതിനിടയിൽ സ്ത്രീയുടെ വസ്ത്രം കീറിയതോടെ മർദനത്തിനു കടുപ്പം കൂടി. യുവാവിന്റെ കൈകാലുകൾ ഷാൾ ഉപയോഗിച്ചു കൂട്ടിക്കെട്ടി മർദനം തുടരുന്നതിനിടയിൽ അഗളി പൊലീസ് സ്ഥലത്തെത്തി. മർദനമേറ്റ മുഹമ്മദലി ജിന്ന ആശുപത്രിയിലാണ്. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റത്തിനു കേസെടുത്തു. ഇയാളുടെ പരാതിയിൽ കണ്ടാൽ അറിയാവുന്ന 13 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.