നെന്മാറ ∙ പോത്തുണ്ടി - നെല്ലിയാമ്പതി ചുരം പാതയിൽ നാലാം ദിവസവും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇന്ന് ഒരു വശത്തേക്കു ഗതാഗതസൗകര്യം ഒരുക്കാനുള്ള അവസാനഘട്ട ജോലികൾ പൂർത്തിയാക്കിവരികയാണ്. അടിയന്തര ഘട്ടത്തിൽ വിനിയോഗിക്കാൻ പൊതുമരാമത്തു വകുപ്പു നീക്കിവച്ച കരുതൽ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനം ഊർജിതമായി

നെന്മാറ ∙ പോത്തുണ്ടി - നെല്ലിയാമ്പതി ചുരം പാതയിൽ നാലാം ദിവസവും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇന്ന് ഒരു വശത്തേക്കു ഗതാഗതസൗകര്യം ഒരുക്കാനുള്ള അവസാനഘട്ട ജോലികൾ പൂർത്തിയാക്കിവരികയാണ്. അടിയന്തര ഘട്ടത്തിൽ വിനിയോഗിക്കാൻ പൊതുമരാമത്തു വകുപ്പു നീക്കിവച്ച കരുതൽ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനം ഊർജിതമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെന്മാറ ∙ പോത്തുണ്ടി - നെല്ലിയാമ്പതി ചുരം പാതയിൽ നാലാം ദിവസവും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇന്ന് ഒരു വശത്തേക്കു ഗതാഗതസൗകര്യം ഒരുക്കാനുള്ള അവസാനഘട്ട ജോലികൾ പൂർത്തിയാക്കിവരികയാണ്. അടിയന്തര ഘട്ടത്തിൽ വിനിയോഗിക്കാൻ പൊതുമരാമത്തു വകുപ്പു നീക്കിവച്ച കരുതൽ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനം ഊർജിതമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെന്മാറ ∙ പോത്തുണ്ടി - നെല്ലിയാമ്പതി ചുരം പാതയിൽ നാലാം ദിവസവും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇന്ന് ഒരു വശത്തേക്കു ഗതാഗതസൗകര്യം ഒരുക്കാനുള്ള അവസാനഘട്ട ജോലികൾ പൂർത്തിയാക്കിവരികയാണ്. അടിയന്തര ഘട്ടത്തിൽ വിനിയോഗിക്കാൻ പൊതുമരാമത്തു വകുപ്പു നീക്കിവച്ച കരുതൽ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനം ഊർജിതമായി നടക്കുന്നു. നാലു മണ്ണുമാന്തി യന്ത്രങ്ങൾ പകൽ മുഴുവൻ പ്രവർത്തിച്ചാണു മണ്ണും കല്ലും നീക്കി വരുന്നത്. പ്രധാന ഉരുൾപൊട്ടലിൽ കൂറ്റൻ പാറക്കല്ലുകൾ വീണുകിടന്ന പാതയിലൂടെ ഇന്നലെ ഒരു ജീപ്പിനു കടക്കാവുന്ന പരുവത്തിലാക്കിയിട്ടുണ്ട്. മറ്റു പലയിടത്തും കിടക്കുന്ന മണ്ണും കല്ലുകളും നീക്കം ചെയ്യാനുണ്ട്. സംരക്ഷണഭിത്തി തകർന്നു കിടക്കുന്ന ഭാഗത്തു മണൽ ചാക്കുകൾ അടുക്കി പാതയിലൂടെ വാഹനത്തിനു കടക്കാവുന്ന വിധം വീതി ഉണ്ടാക്കണം. ‍ഇന്ന് ഉച്ചയ്ക്കു ശേഷം നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണു വിലയിരുത്തൽ.

മംഗലം‍‍ഡാം വീഴ്ലി തോട് കവിഞ്ഞതിനെ തുടർന്നു തകർന്ന വീട്ടിക്കൽ കടവ് പുല്ലാട് തോമസ് ചാക്കോയുടെ വീട്. ചിത്രം: മനോരമ

നെല്ലിയാമ്പതി നിവാസികളിൽ അത്യാവശ്യ യാത്രക്കാരെ മാത്രമേ കടത്തിവിടുകയുള്ളൂ. തകർന്ന പാത സുരക്ഷിതമാക്കി പൊതുജനങ്ങളെ അടുത്തയാഴ്ച മാത്രമേ പ്രവേശിപ്പിക്കാൻ കഴിയൂ എന്നാണ് അധികൃതർ പറഞ്ഞത്. കനത്ത മഴയിൽ തിങ്കളാഴ്ച ഉണ്ടായ ഉരുൾപൊട്ടലുകളെ തുടർന്നാണ് നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം സ്തംഭിച്ചത്. സർക്കാർ സംവിധാനങ്ങൾക്കു പുറമെ സന്നദ്ധപ്രവർത്തകരും തൊഴിലാളികളും റോഡിലെ തടസ്സം നീക്കാൻ രംഗത്തുണ്ട്. മുൻകരുതലിന്റെ ഭാഗമായി നെല്ലിയാമ്പതി ചെക്പോസ്റ്റിനു സമീപം 108 ആംബുലൻസിന്റെ സേവനം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

റോഡില്ലാതെ നെല്ലിയാമ്പതിയിൽ കുടുങ്ങിയവരെ പൊലീസ് പുറത്തെത്തിക്കുന്നു.
ADVERTISEMENT

സേവനത്തിൽ ഒരുമയോടെ നെല്ലിയാമ്പതിക്കാർ
നെല്ലിയാമ്പതിക്കാരുടെ സന്നദ്ധ സേവനം സർക്കാർ സംവിധാനങ്ങൾക്കു വലിയ സഹായകമായി. ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന ചുരം പാതയിലെ തടസ്സം നീക്കുന്നതിനായി 5 ജീപ്പുകളിലായി 30 ടാക്സി ജീവനക്കാർ ഇന്നലെ രാവിലെ മുതൽ വൈകിട്ട് 5 വരെ വിവിധ ഇടങ്ങളിൽ മണ്ണും കല്ലും മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടു. ഗവ. ഫാമിൽ നിന്നുള്ള 10 തൊഴിലാളികളും ഗതാഗതസൗകര്യം ഒരുക്കുന്നതിൽ പങ്കാളികളായി. സ്വകാര്യ എസ്റ്റേറ്റ് ഉടമകൾ തൊഴിലാളികളെയും വാഹനങ്ങളും വിട്ടു നൽകി. ല്ലിയാമ്പതി റിസോർട്ട് അസോസിയേഷന്റെ നേതൃത്വത്തിൽ സേവന സന്നദ്ധരായവർക്കുള്ള ഭക്ഷണം സൗജന്യമായി വിതരണം ചെയ്തു. പൊതു ആവശ്യമെന്ന നിലയിൽ സന്നദ്ധപ്രവർത്തകർ വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു.    നെല്ലിയാമ്പതിയിൽ എത്തിയ എൻഡിആർഎഫ് സംഘവും കൈകോർത്തതോടെ വലിയൊരു ഭാഗത്തെ ഗതാഗത തടസ്സം നീക്കാനായി.

നെല്ലിയാമ്പതി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു പ്രവർത്തനം വിലയിരുത്തി. നെല്ലിയാമ്പതിയിലുള്ള എൻഡിആർഎഫ് പ്രതിനിധികൾ നിലവിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അത്യാവശ്യഘട്ടത്തിൽ ചെയ്യേണ്ട നടപടിക്രമങ്ങളും ചർച്ച ചെയ്തു. നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ്, ഡപ്യൂട്ടി തഹസിൽദാർ, റവന്യു, വനം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്ന് പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള 10 ഫോൺ നമ്പറുകൾ പരസ്യപ്പെടുത്തി.

ADVERTISEMENT

മന്ത്രി എം.ബി.രാജേഷ് സന്ദർശിച്ചു
∙നാലു ദിവസമായി ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയിലെ ജനങ്ങൾക്ക് ആശ്വാസമായി ഇന്നു മുതൽ തന്നെ ഗതാഗതം പുനരാരംഭിക്കാൻ നടപടി എടുത്തുവരുന്നതായി സ്ഥലം സന്ദർശിച്ച തദ്ദേശ സ്വയംഭരണ - എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.    വലിയ പാറക്കല്ലുകളാണ് റോഡിലേക്കു വീണിരിക്കുന്നത്. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്.  റോഡിലെ പാറകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിച്ചുനീക്കുകയാണ്.  നെല്ലിയാമ്പതിയിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

ജില്ലാ ആശുപത്രിയിൽ നിന്നും നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ നിന്നും രണ്ട് മെഡിക്കൽ സംഘം കാൽനടയായി സഞ്ചരിച്ചു നെല്ലിയാമ്പതിയിൽ എത്തിയിട്ടുണ്ട്. നെല്ലിയാമ്പതിയിൽ 20 ഗർഭിണികൾ ഉണ്ടെന്നാണ് വിവരം. ഇവരുടെ പരിരക്ഷ കൂടി കണക്കിലെടുത്ത് ഗൈനക്കോളജിസ്റ്റിനെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോത്തുണ്ടി ഗവ.എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപും വയനാട്ടിലെ ബന്ധുവീട്ടിലേക്കു പോയി കാണാതായ ജസ്റ്റിൻ തോമസിന്റെ കുടുംബത്തെയും മന്ത്രി സന്ദർശിച്ചു. കെ.ബാബു എംഎൽഎ, ജില്ലാ കലക്ടർ ഡോ. ചിത്ര, ഡപ്യൂട്ടി കലക്ടർ സച്ചിൻ കൃഷ്ണ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമെത്തി.