മങ്കരയിൽ ഇടിമിന്നലിൽ വ്യാപക നാശം
പത്തിരിപ്പാല ∙ മങ്കര കാരാട്ടുപറമ്പിൽ ഇടിമിന്നലിൽ വ്യാപക നാശം ഇന്നലെ വൈകിട്ട് 4.15 നാണ് മഴയോടൊപ്പം ഉണ്ടായ മിന്നലിൽ പാവോട്ടുപറമ്പിൽ ഹമീദിന്റെ വീടിന്റെ സൺഷെയ്ഡിലെ കോണ്‍ക്രീറ്റ് ഭാഗികമായി അടർന്നു വീണു. വീടിന്റെ ചുമരിനു കേടുപാടുണ്ടായി.വീട്ടുവളപ്പിലെ തെങ്ങ് കത്തിനശിച്ചു. മുറിയിലെ ഇലക്ട്രിക് ഉപകരണങ്ങളും

പത്തിരിപ്പാല ∙ മങ്കര കാരാട്ടുപറമ്പിൽ ഇടിമിന്നലിൽ വ്യാപക നാശം ഇന്നലെ വൈകിട്ട് 4.15 നാണ് മഴയോടൊപ്പം ഉണ്ടായ മിന്നലിൽ പാവോട്ടുപറമ്പിൽ ഹമീദിന്റെ വീടിന്റെ സൺഷെയ്ഡിലെ കോണ്‍ക്രീറ്റ് ഭാഗികമായി അടർന്നു വീണു. വീടിന്റെ ചുമരിനു കേടുപാടുണ്ടായി. വീട്ടുവളപ്പിലെ തെങ്ങ് കത്തിനശിച്ചു. മുറിയിലെ ഇലക്ട്രിക് ഉപകരണങ്ങളും മീറ്ററും പൊട്ടിത്തെറിച്ചു. റഫ്രിജറേറ്റർ, ഫാന്‍ തുടങ്ങിയവയ്ക്കും കേടുപാടുണ്ടായി.
കോങ്ങാട് നിന്ന് അഗ്നി രക്ഷാസേന ഉദ്യോഗസ്ഥര്‍ തീ അണക്കാന്‍ എത്തിയെങ്കിലും മഴയില്‍ തീ അണഞ്ഞത് രക്ഷയായി. അപകടത്തില്‍ ആളപായമില്ല. സമീപത്തെ രാജന്‍ നിവാസിലെ ഗിരിജയുടെ വീടിന്റെ ചുമരും അര മീറ്റർ നീളത്തില്‍ അടർന്നു വീണു.സമീപത്തുള്ള അമ്പിളിക്കുട്ടന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപറ്റി. സുബൈദയുടെ വീട്ടുമതില്‍ വിണ്ടുകീറി.