96.57 ഗ്രാം എംഡിഎംഎ: ക്വട്ടേഷൻ സംഘാംഗവും യുവതിയും പിടിയിൽ
വാളയാർ ∙ സംസ്ഥാന അതിർത്തിയിൽ ദേശീയപാത കേന്ദ്രീകരിച്ചുള്ള പൊലീസിന്റെയും ലഹരിവിരുദ്ധ സ്ക്വാഡിന്റെയും പ്രത്യേക പരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസിലെ യാത്രക്കാരിൽ നിന്ന് 96.57 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ യുവതിയെയും ക്വട്ടേഷൻ സംഘാംഗമായ യുവാവിനെയും അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ കൊച്ചി

വാളയാർ ∙ സംസ്ഥാന അതിർത്തിയിൽ ദേശീയപാത കേന്ദ്രീകരിച്ചുള്ള പൊലീസിന്റെയും ലഹരിവിരുദ്ധ സ്ക്വാഡിന്റെയും പ്രത്യേക പരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസിലെ യാത്രക്കാരിൽ നിന്ന് 96.57 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ യുവതിയെയും ക്വട്ടേഷൻ സംഘാംഗമായ യുവാവിനെയും അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ കൊച്ചി തമ്മനം ചക്കരപ്പറമ്പ് മടത്തിനാത്തുണ്ടി വീട്ടിൽ ഹാരിസ് (41), സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി കുന്നേത്തറ ആലുങ്കൽ
പടീറ്റതിൽ വീട്ടിൽ ഷാഹിന (22) എന്നിവരാണ് അറസ്റ്റിലായത്. വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിലാണു ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കുള്ള ടൂറിസ്റ്റ് ബസിൽ നിന്നു ലഹരിമരുന്നു പിടികൂടിയത്.ഹാരിസ് 13 ക്രിമിനൽ കേസുകളിലെ പ്രതിയും കൊച്ചി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘാംഗവുമാണ്. ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഹാരിസ് പ്രതിയാണ്. ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
പാലക്കാട് എഎസ്പി അശ്വതി ജിജി, നർകോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനീർ, വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐമാരായ എച്ച്.ഹർഷാദ്, ജീഷ്മോൻ വർഗീസ്, എഎസ്ഐ റഹിം മുത്തു, സിവിൽ പൊലീസ് ഓഫിസർമാരായ എ.ഷാഫി, സി.ജയൻ, എ.വിനീഷ്, മുഹമ്മദ് ഷനോസ്, സി.മൈഷാദ്, പി.ബിജുമോൻ, ബി.ഷിബു, കെ.ലൈജു, പി.ഷാമോൻ, പി.ബ്ലസ്സൻ, കെ.ദിലീപ്, ടി.ഐ.ഷമീർ, വനിതാ സിവിൽ പൊലീസ് ഓഫിസർ വി.ആർ.സജന, വാളയാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ എ.സുരേഷ്, സി.രാജ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.