പാലക്കാട് ∙ കർഷകർ ഉൽപാദിപ്പിച്ച അധിക നെല്ലെടുക്കാനുള്ള കാലതാമസം ഒഴിവാക്കാൻ സപ്ലൈകോ നടപടിയെടുക്കുന്നു. ഏക്കറിനു 2200 കിലോയാണ് നിലവിലെ സംഭരണ പരിധി. ഇതിൽക്കൂടുതൽ സംഭരിക്കണമെങ്കിൽ കൃഷി ഓഫിസർ സപ്ലൈകോയ്ക്കു സാക്ഷ്യപത്രം നൽകണം.ഇതു വൈകുന്നതു പതിവാണ്. സപ്ലൈകോയ്ക്കു നെല്ല് അളന്നയുടൻ കർഷകൻ കൃഷി ഓഫിസറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കർഷകർ ഉൽപാദിപ്പിച്ച അധിക നെല്ലെടുക്കാനുള്ള കാലതാമസം ഒഴിവാക്കാൻ സപ്ലൈകോ നടപടിയെടുക്കുന്നു. ഏക്കറിനു 2200 കിലോയാണ് നിലവിലെ സംഭരണ പരിധി. ഇതിൽക്കൂടുതൽ സംഭരിക്കണമെങ്കിൽ കൃഷി ഓഫിസർ  സപ്ലൈകോയ്ക്കു സാക്ഷ്യപത്രം നൽകണം. ഇതു വൈകുന്നതു പതിവാണ്. സപ്ലൈകോയ്ക്കു നെല്ല് അളന്നയുടൻ കർഷകൻ കൃഷി ഓഫിസറെ സമീപിക്കുകയും അധിക നെല്ലുൽപാദനത്തിനുള്ള സാക്ഷ്യപത്രം കൃഷി ഓഫിസർ തന്നെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതുമാണു പകരം ആലോചനയിലുള്ളത്.

സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യുന്നതോടെ സപ്ലൈകോയ്ക്ക് കാലതാമസമില്ലാതെ തുടർ നടപടി സ്വീകരിക്കാനാകും.  ജില്ലയിൽ ഒന്നാം വിളയിൽ ഏക്കറിനു പരമാവധി 2200 കിലോയാണ് ലഭിക്കുകയെങ്കിലും രണ്ടാം വിളയിൽ ഒട്ടേറെ കൃഷി ഭവൻ പരിധിയിൽ ഇതിൽക്കൂടുതൽ വിളവു ലഭിക്കാറുണ്ട്. 2200 കിലോയ്ക്ക് ഒരു പിആർഎസ്, അധികമുള്ള നെല്ലിനു രണ്ടാമതൊരു പിആർഎസ് രീതിയിലാണു നൽകുക. ഇതും കർഷകർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കാറുണ്ട്. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ഒരൊറ്റ പിആർഎസിൽ തന്നെ കർഷകരുടെ മുഴുവൻ നെല്ലും രേഖപ്പെടുത്താനാകും. അധിക ഉൽപാദനം പരിശോധിച്ച് ഉറപ്പാക്കാനും സംവിധാനമുണ്ടാക്കും. അടുത്ത രണ്ടാംവിള മുതൽ പുതിയ രീതിയുടെ ഗുണം കർഷകർക്കു ലഭിക്കും.