പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ അഞ്ചാം പ്ലാറ്റ്ഫോമിലും വരും ലിഫ്റ്റും യന്ത്രപ്പടിയും
ഒലവക്കോട് ∙ പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ അഞ്ചാം പ്ലാറ്റ്ഫോമിലും ലിഫ്റ്റും യന്ത്രപ്പടിയും നിർമിക്കും. നടപ്പാലം ഇവിടേക്കു നീട്ടുന്നതുൾപ്പെടെ 4.9 കോടി രൂപയുടെ പദ്ധതികൾക്കു ദക്ഷിണ റെയിൽവേ അനുമതി നൽകി.ലിഫ്റ്റ് വരുന്നതോടെ സ്റ്റേഷന്റെ ഇരുവശത്തു നിന്ന് എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും വേഗത്തിൽ

ഒലവക്കോട് ∙ പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ അഞ്ചാം പ്ലാറ്റ്ഫോമിലും ലിഫ്റ്റും യന്ത്രപ്പടിയും നിർമിക്കും. നടപ്പാലം ഇവിടേക്കു നീട്ടുന്നതുൾപ്പെടെ 4.9 കോടി രൂപയുടെ പദ്ധതികൾക്കു ദക്ഷിണ റെയിൽവേ അനുമതി നൽകി.ലിഫ്റ്റ് വരുന്നതോടെ സ്റ്റേഷന്റെ ഇരുവശത്തു നിന്ന് എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും വേഗത്തിൽ എത്താൻ കഴിയും. സ്റ്റേഷന്റെ പ്രധാനകവാടത്തിൽ ടിക്കറ്റിനുള്ള തിരക്കും വാഹനങ്ങളുടെ തിരക്കും നിയന്ത്രിക്കാൻ കഴിയും.മണ്ണാർക്കാട്, ചെർപ്പുളശേരി, ശ്രീകൃഷ്ണപുരം, റെയിൽവേ കോളനി പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു പ്രധാന കവാടത്തിൽ വരാതെ പ്ലാറ്റ്ഫോമുകളിൽ എത്താം.
അഞ്ചാം പ്ലാറ്റ്ഫോമിന്റെ ഭാഗത്തു നിലവിൽ ടിക്കറ്റ് കൗണ്ടറുണ്ടെങ്കിലും വഴി മോശമായതു കൊണ്ടും സ്ഥലം ഇടുങ്ങിയതായതുകൊണ്ടും പലരും വരാൻ മടിക്കുകയാണ്. നടപ്പാലം നീട്ടുന്നതോടെ വഴി സൗകര്യവും വികസിപ്പിക്കും.റോഡ് മരാമത്ത് വിഭാഗത്തിന്റെ കീഴിലായതിനാൽ അറ്റകുറ്റപ്പണി നടത്തുമെന്നാണു പ്രതീക്ഷ. ഇല്ലെങ്കിൽ, റെയിൽവേ ഇടപെടുമെന്ന് അധികൃതർ സൂചിപ്പിച്ചു. സ്ഥലത്തെ വാഹന പാർക്കിങ് വിപുലീകരണവും പരിഗണനയിലാണ്. ടിക്കറ്റ് കൗണ്ടറിനു സമീപം യാത്രക്കാർക്കുള്ള വിശ്രമമുറിയും ഇരിപ്പിട സൗകര്യവും ഏർപ്പെടുത്തും.