ഒറ്റപ്പാലം ∙ ഓണത്തിരക്കിൽ ഒറ്റപ്പാലം നഗരം. തിരുവോണം കെങ്കേമമാക്കാനുള്ള ഉത്രാടപ്പാച്ചിലായിരുന്നു ഇന്നലെ. സൂപ്പർമാർക്കറ്റുകളിലും പലചരക്ക്, പച്ചക്കറി കടകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഫാൻസി സ്റ്റോറുകളിലുമെല്ലാം നല്ല തിരക്കായിരുന്നു.പൂവിപണിയിൽ ഉത്രാടം നാൾ വ്യാപാരത്തിന്റെ കലാശക്കൊട്ടായി.

ഒറ്റപ്പാലം ∙ ഓണത്തിരക്കിൽ ഒറ്റപ്പാലം നഗരം. തിരുവോണം കെങ്കേമമാക്കാനുള്ള ഉത്രാടപ്പാച്ചിലായിരുന്നു ഇന്നലെ. സൂപ്പർമാർക്കറ്റുകളിലും പലചരക്ക്, പച്ചക്കറി കടകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഫാൻസി സ്റ്റോറുകളിലുമെല്ലാം നല്ല തിരക്കായിരുന്നു.പൂവിപണിയിൽ ഉത്രാടം നാൾ വ്യാപാരത്തിന്റെ കലാശക്കൊട്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം ∙ ഓണത്തിരക്കിൽ ഒറ്റപ്പാലം നഗരം. തിരുവോണം കെങ്കേമമാക്കാനുള്ള ഉത്രാടപ്പാച്ചിലായിരുന്നു ഇന്നലെ. സൂപ്പർമാർക്കറ്റുകളിലും പലചരക്ക്, പച്ചക്കറി കടകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഫാൻസി സ്റ്റോറുകളിലുമെല്ലാം നല്ല തിരക്കായിരുന്നു.പൂവിപണിയിൽ ഉത്രാടം നാൾ വ്യാപാരത്തിന്റെ കലാശക്കൊട്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം ∙ ഓണത്തിരക്കിൽ ഒറ്റപ്പാലം നഗരം. തിരുവോണം കെങ്കേമമാക്കാനുള്ള ഉത്രാടപ്പാച്ചിലായിരുന്നു ഇന്നലെ. സൂപ്പർമാർക്കറ്റുകളിലും പലചരക്ക്, പച്ചക്കറി കടകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഫാൻസി സ്റ്റോറുകളിലുമെല്ലാം നല്ല തിരക്കായിരുന്നു.പൂവിപണിയിൽ ഉത്രാടം നാൾ വ്യാപാരത്തിന്റെ കലാശക്കൊട്ടായി. വഴിയോരക്കച്ചവടവും സജീവമായിരുന്നു. ഉച്ചസമയത്തു മാത്രമാണ് അൽപം തിരക്കൊഴിഞ്ഞത്. വൈകിട്ടോടെ ഓണസദ്യയും പായസങ്ങളും തയാറാക്കുന്ന തിരക്കിലായി കേറ്ററിങ് സ്ഥാപനങ്ങൾ. മഴയൊഴിഞ്ഞതും വ്യാപാര മേഖലയ്ക്കു കരുത്തായി.

നടുവട്ടം ∙ ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിൽ ഓണം ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് വി.ടി.എ.കരീം, പ്രിൻസിപ്പൽ എസ്.ജൂഡ് ലൂയിസ്, എംപിടിഎ പ്രസിഡന്റ് കെ.വി.ശാരദ, അംഗങ്ങളായ ടി.പി.സുകേഷ്, ടി.ഷറഫുന്നീസ, കെ.ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പെൺമേളം ഉണ്ടായി.

ADVERTISEMENT

തിരുവേഗപ്പുറ∙ നടുവട്ടം ജനനന്മ രാജീവ് ഗാന്ധി കൾചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓണാഘോഷവും ഓണക്കോടി വിതരണവും നടത്തി.

ദുബായിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സെൻസസ് റസിഡന്റൽ ആൻഡ് ഡേ കെയർ സ്പെഷൽ നീഡ്സ് ഉടമ ഡോ. നാദിയ ഖലീൽ ഇബ്രാഹിം അൽ സായാഗ് ദുബായ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബഷീർ നടുവട്ടം അധ്യക്ഷനായി. റഫീഖ് തിരുവേഗപ്പുറ, മുഹമ്മദ് ഖലീൽ ദുബായ്, ഘാനി ഖലീൽ ദുബായ്, ഉൾഫ ദുബായ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.എ.റഷീദ്, കെ.രാമദാസ്, കെ.ആർ.നാരായണസ്വാമി, ഇ.ടി.ഉമ്മർ, ബഷീർ പട്ടാമ്പി, ഉമ്മർ കിഴായൂർ, ഷാഫി കാരക്കാട് എന്നിവർ പ്രസംഗിച്ചു.

ശ്രീകൃഷ്ണപുരം ∙ കുട്ടിക്കൂട്ടം കൂട്ടായ്മയുടെയും ശ്രീകൃഷ്ണപുരം ടികെഡി സ്മാരക വായനശാല ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.


ചെത്തല്ലൂർ ∙ റിവർ ഫ്രണ്ട്സ് നീന്തൽ ക്ലബ് ഓണാഘോഷം കെ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അധ്യക്ഷൻ കെ.പി.എം.സലീം, സന്ദീപ്.ജി.വാരിയർ, പഞ്ചായത്ത് അംഗങ്ങളായ പി.മൻസൂർ അലി, പി.രാധാകൃഷ്ണൻ, പി.കൃഷ്ണദാസ്, അൽശിഫ വൈസ് ചെയർമാൻ ഡോ.ഉണ്ണീൻ, കെ.ഹംസ, വി.പി.ശ്രീധരൻ, പി.ഉണ്ണിക്കൃഷ്ണൻ, അസീസ് കൂരി, അഷ്റഫ് ചിലമ്പുകാടൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ഡോക്ടറേറ്റ് നേടിയ അറഞ്ഞിക്കൽ അബൂബക്കർ, എംഎൽബി റാങ്ക് ജേതാവ് താജുദ്ദീൻ, ഓഫ് റോഡ് ചാലഞ്ച് വിജയി ഡോ.മുഹമ്മദ് ഫഹദ്, ദേശീയ അധ്യാപക അവാർഡ് ജേതാവ് ശിവപ്രസാദ് പാലോട്, സ്കൂൾ രത്ന അവാർഡ് ജേതാവ് എ.സി സുനിൽ എന്നിവരെ ആദരിച്ചു.

പാലക്കയം ∙ പാലക്കയം കുടിയേറ്റം പ്ലാറ്റിനം ജൂബിലി സംഘാടക സമിതിയുടെ ഓണാഘോഷം നാളെ നടത്തും. രാവിലെ എട്ടിന് സെന്റ് മേരീസ് പാരിഷ് ഹാളിൽ പൂക്കള മത്സരം. തുടർന്ന് ഉച്ചയ്ക്ക് 12 വരെ വിവിധ കായിക മത്സരങ്ങൾ. ഉച്ചയ്ക്ക് രണ്ടിനു പാലക്കയം സെന്ററിൽ വടംവലി മത്സരം. 3.30നു തടിചുമട് മത്സരവും ഉണ്ടാകും.

ഓണക്കിറ്റ് വിതരണം
കൊപ്പം ∙ ആശുപത്രിപ്പടി സൗഹൃദ കൂട്ടായ്മ കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും ഓണക്കിറ്റ് വിതരണം ചെയ്തു. വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിയുന്ന കൊപ്പം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിനവ് രാജിന് ധന സഹായം കൈമാറി. പട്ടാമ്പി ബ്ലോക്ക് ഗീത മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. നീലടി സുധാകരൻ, എന്‍.പി.ഷാഹുൽ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

കൊപ്പം ∙ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 150 കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ റജിസ്റ്റർ ചെയ്ത 347 കിടപ്പ് രോഗികളിൽ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 150 പേർക്കാണ് ഓണക്കിറ്റ് എത്തിച്ചു നല്‍കിയത്. പഞ്ചായത്ത് അധ്യക്ഷന്‍ ടി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാധ്യക്ഷ കെ.ബീന അധ്യക്ഷയായി. പഞ്ചായത്തിലെ 27 ആശാ വർക്കർമാർക്കും 34 ഹരിത കർമ സേന അംഗങ്ങൾക്കും ഓണക്കോടിയും വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.വി.വത്സല, കെ.ശ്രീജ, കെ.സുലൈഖ, പഞ്ചായത്ത് സെക്രട്ടറി ഡി.ബി.ഹരിലാൽ, മെഡിക്കൽ ഓഫിസർ ലീന കുമാരി, പാലിയേറ്റീവ് നഴ്സ് കെ.ഷീജ എന്നിവര്‍ പ്രസംഗിച്ചു.

ADVERTISEMENT

കണ്ടേങ്കാവ് ∙ തണൽ ചാരിറ്റബിൾ ട്രസ്റ്റും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും ചേര്‍ന്ന് മേഖലയിലെ 250 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മുസ്‍ലിം ലീഗ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഇ.മുസ്തഫ ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ കണ്ടേങ്കാവ് അധ്യക്ഷനായി. ഇബ്രാഹിം കുട്ടി എടപ്പലം, ഇസ്മായിൽ വിളയൂർ, മുഹമ്മദ് കുട്ടി പുലാക്കൽ, സി.മുഹമ്മദ്, എം.മുസ്തഫ, എം.മുഹമ്മദ്, ടി.യൂസഫ്, എം.സി.ഷാക്കിർ എന്നിവര്‍ പ്രസംഗിച്ചു.

പട്ടാമ്പി ∙ കോൺഗ്രസ്‌ മുതുതല കൊടുമുണ്ട ബൂത്ത്‌ കമ്മിറ്റി ഓണക്കിറ്റ് വിതരണം നടത്തി. കെപിസിസി അംഗം റിയാസ് മുക്കോളി വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എൻ. സന്തോഷ്‌ കുമാർ, എം. രാജേന്ദ്രൻ, കെ.എൻ. മനോജ്‌ , കെ. ഹക്കീം , കെ. ജലീൽ , പി. മണികണ്ഠൻ , കെ. മുജീബ്, പി. അലി എന്നിവർ പ്രസംഗിച്ചു.

വെള്ളിനേഴി ∙ ശിവസേന (എൻഡിഎ) വെള്ളിനേഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 70 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി സുനീഷ് ഭഗവാജി ഉദ്ഘാടനം ചെയ്തു. ശ്രീജിത് വെള്ളിനേഴി അധ്യക്ഷനായി.  സതീഷ് കോതാവിൽ, സജിത സന്തോഷ്, എം.കെ.പ്രേമ, ധന്യ ശ്രീജിത് എന്നിവർ ചേർന്നാണ് വീടുകളിൽ കിറ്റുകൾ നൽകിയത്.

നെല്ലായ ∙ മോളൂർ തവളപ്പടി കോൺഗ്രസ് കമ്മിറ്റി 300 പേർക്ക് പച്ചക്കറിക്കിറ്റുകൾ നൽകി. മുതിർന്ന കോൺഗ്രസ് നേതാവ് മൂസ പേങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. കെ.എം.കെ.ബാബു, മൻസൂർ ഇമ്പാനു വരേങ്ങൽ, പി.ടി.അജ്മൽ, എം.കെ.നാസർ, മഹ്റൂഫ് വരേങ്ങൽ, അഭിലാഷ്, രാജൻ, സക്കീർ, മനാഫ്, അസ്‌ലം, സെയ്ദ് ചോലയിൽ, ഷംസുദ്ദീൻ ചോലയിൽ, ഉണ്ണീൻ, ബഷീർ, സി.പി.ഷംസു എന്നിവർ പങ്കെടുത്തു.

English Summary:

Ottapalam is alive with the colors and traditions of Onam! The town is abuzz with last-minute shoppers preparing for Thiruvonam. From supermarkets overflowing with ingredients to bustling flower markets, the festive spirit is contagious.