പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
അലനല്ലൂർ ∙ കർക്കിടാംകുന്ന് ആലുങ്ങലിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പുതുക്കുളം പാറോൽ അപ്പു (58) ആണ് മരിച്ചത്. വീട്ടിലേക്ക് പാടത്തിലൂടെ എത്താനുള്ള എളുപ്പ വഴിയിൽ വച്ച് തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഞായറാഴ്ച രാത്രി മുതൽ പ്രദേശത്തെ എട്ടോളം കുടുംബങ്ങൾക്ക് വൈദ്യുതി മുടങ്ങിയിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ലൈനിൽ പ്രശ്നമുണ്ടോയെന്ന് പരിശോധിക്കുന്നതിനിടെ രാവിലെ പത്തരയോടെയാണ് അപ്പുവിനെ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. മേലാറ്റൂർ ഇലക്ട്രിക് സെക്‌ഷൻ ഓഫിസിൽ വിവരം അറിയിച്ച് വൈദ്യുതി ഓഫാക്കിയാണ് മൃതദേഹം മാറ്റിയത്. ഭാര്യ: സരള. മകൻ: മോഹൻ ദാസ്, പരേതനായ ദാസൻ. മരുമകൾ: വിഷ്ണുപ്രിയ.