അലനല്ലൂർ ∙ കർക്കിടാംകുന്ന് ആലുങ്ങലിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പുതുക്കുളത്തെ പാറോൽ അപ്പു (58) ആണു മരിച്ചത്. ഇന്നലെ രാവിലെയാണു സംഭവം. പാടത്തിലൂടെ വീട്ടിലേക്ക് എത്താനുള്ള എളുപ്പ വഴിയിൽ കമുകിൻ തോട്ടത്തിനും റബർ തോട്ടത്തിനും ഇടയിലാണ് അപകടം. കമുക് വീണ് വൈദ്യുതി ലൈൻ പൊട്ടിയ നിലയിലാണ്. ഞായറാഴ്ച രാത്രി വൈകി പ്രദേശത്തെ പത്തോളം കുടുംബങ്ങൾക്കു വൈദ്യുതി മുടങ്ങിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ ലൈനിൽ വല്ല പ്രശ്നങ്ങളും ഉണ്ടോ എന്നു പരിശോധിക്കുന്നതിനിടെ പത്തേമുക്കാലോടെയാണ് ഇയാളെ ഷോക്കേറ്റ നിലയിൽ കാണുന്നത്. ഇദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന കമ്പി പൊട്ടിവീണ ലൈനിൽ തട്ടിയതാവാം ഷോക്കേൽക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ഇദ്ദേഹം രാവിലെ എട്ടിനു വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നു പറയുന്നു. അപകടം കണ്ട ഉടനെ മേലാറ്റൂർ ഇലക്ട്രിക് സെക്‌ഷൻ ഓഫിസിൽ വിവരം അറിയിച്ച് വൈദ്യുതി ഓഫാക്കിയ ശേഷമാണു മൃതദേഹം മാറ്റിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു സംസ്കാരം നടക്കും. ഭാര്യ: സരള, മക്കൾ: മോഹൻ ദാസ്, പരേതനായ ദാസൻ, മരുമകൾ: വിഷ്ണുപ്രിയ.

English Summary:

Parol Appu, a 58-year-old resident of Alanallur, Kerala, was tragically electrocuted by a broken power line on Monday morning. The accident occurred while he was checking on a power outage affecting ten families in the area.