നീലക്കുറിഞ്ഞികൾക്കടുത്തേക്ക് സന്ദർശകർക്ക് പ്രവേശനാനുമതിയില്ല
ഊട്ടി ∙ നീലക്കുറിഞ്ഞിച്ചെടികൾക്ക് സമീപത്തേക്ക് സന്ദർശകർക്ക് പ്രവേശനാനുമതി ഇല്ലെന്ന് നീലഗിരി ഫോറസ്റ്റ് ഓഫിസർ എസ്.ഗൗതം അറിയിച്ചു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി (സ്ട്രോബിയൻതസ് കുന്തിയാന) കാണാനായി വിനോദസഞ്ചാരികളും തദ്ദേശീയരും ഏറെ എത്തുന്നതിനാൽ കുറിഞ്ഞിപൂക്കളുടെ പരിരക്ഷയ്ക്കായാണ് നിരോധനം

ഊട്ടി ∙ നീലക്കുറിഞ്ഞിച്ചെടികൾക്ക് സമീപത്തേക്ക് സന്ദർശകർക്ക് പ്രവേശനാനുമതി ഇല്ലെന്ന് നീലഗിരി ഫോറസ്റ്റ് ഓഫിസർ എസ്.ഗൗതം അറിയിച്ചു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി (സ്ട്രോബിയൻതസ് കുന്തിയാന) കാണാനായി വിനോദസഞ്ചാരികളും തദ്ദേശീയരും ഏറെ എത്തുന്നതിനാൽ കുറിഞ്ഞിപൂക്കളുടെ പരിരക്ഷയ്ക്കായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡിഎഫ്ഒ അറിയിച്ചു.
സംരക്ഷിതവനമേഖലയിലുൾപ്പെട്ട മലനിരകളിലാണ് ഇവ പൂത്തിരിക്കുന്നത്. കുറിഞ്ഞി പൂക്കൾക്കരികിൽ നിന്ന് ഫോട്ടോ എടുക്കുന്നതും പൂ പറിക്കുന്നതും ശിക്ഷാർഹമാണെന്നും അദ്ദേഹം അറിയിച്ചു.നിരീക്ഷണത്തിനായി വനംവകുപ്പ് വാച്ചർമാരെ നിയോഗിച്ചിരിക്കുകയാണ്. എബ്ബനാട് സമീപമുള്ള മലനിരകളിലും കോത്തഗിരിയുടെ സമീപവുമാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്.