വാളയാർ ∙ മലപ്പുറത്ത് നിപ്പ ബാധിച്ചു വിദ്യാർഥി മരിച്ച പശ്ചാത്തലത്തിലും മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിലും അതിർത്തി പ്രദേശങ്ങളിൽ ഇടവേളയ്ക്കു ശേഷം വീണ്ടും തമിഴ്‌നാട് സർക്കാർ പരിശോധന ശക്തമാക്കി. പാലക്കാട് ജില്ലയിൽ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും ഇന്നലെ വൈകുന്നേരത്തോടെ പരിശോധന തുടങ്ങി. ദേശീയപാതയിൽ ഒരു വശം പൂർണമായി അടച്ചു ഗതാഗതം തടഞ്ഞാണു പരിശോധന. ചരക്കു വാഹനങ്ങൾ ഉൾപ്പെടെ സർവീസ് റോഡിലൂടെ തിരിച്ചു വിട്ടാണ് പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പിനൊപ്പം റവന്യു, പൊലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമാണ് പരിശോധന നടത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംബുലൻസും കൂടുതൽ ആരോഗ്യ പ്രവർത്തകരും പ്രതിരോധ മരുന്നുകളും ഉൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ട്. വാഹനയാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് തുടർയാത്ര അനുവദിക്കുന്നത്.  പനി ബാധയോ മറ്റു ലക്ഷണങ്ങളോ ശ്രദ്ധയിൽപെട്ടാൽ പൂർണവിവരങ്ങൾ ശേഖരിച്ചും ആരോഗ്യ സ്ഥിതി ഉറപ്പാക്കിയ ശേഷവും മാത്രമേ യാത്ര അനുവദിക്കൂ. നിപ്പയുമായി ബന്ധപ്പെട്ടു ഇന്നലെ കേരളത്തിൽ മറ്റു ഫലങ്ങളെല്ലാം നെഗറ്റീവായെങ്കിലും 2 മാസത്തിനിടെ തുടർച്ചയായി നിപ്പയും ഇതിനൊപ്പം ഇന്നലെ മലപ്പുറത്തു തന്നെ എംപോക്സും സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധന കർശനമായി തുടരാനാണ് സർക്കാർ നിർദേശമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ADVERTISEMENT

വാളയാർ–ചാവടിക്കു പുറമേ മീനാക്ഷിപുരം, ആനക്കട്ടി, ഗോപാലപുരം, ഗോവിന്ദാപുരം മേഖലകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. ശരീരോഷ്മാവ് കൂടുതലെങ്കിൽ ഡോക്ടർമാരുടെ സംഘം വീണ്ടും പരിശോധിക്കും. സംശയം തോന്നിയാൽ അത്യാവശ്യ യാത്രയല്ലെങ്കിൽ മടങ്ങാൻ നിർദേശിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങളുടെ നമ്പറും യാത്രികരുടെ വിവരങ്ങളും കൃത്യമായി ശേഖരിക്കുന്നുണ്ട്. യാത്രാലക്ഷ്യം വ്യക്തമാക്കുന്നതിനൊപ്പം നിർബന്ധമായും മാസ്കും ധരിച്ചിരിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ആംബുലൻസുകളും അവശ്യ സർവീസുകളും തടയില്ല
ആംബുലൻസുകളും അവശ്യ സർവീസുകളും വിവിധ ആശുപത്രികളിലേക്ക് ചികിത്സ തേടിപ്പോകുന്നവരുടെ വാഹനങ്ങളും പരിശോധനയില്ലാതെ കടത്തിവിടുന്നുണ്ട്. ഇവർ രേഖകൾ കയ്യിൽ കരുതണം. അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന സംഘമുണ്ട്.

ADVERTISEMENT

ഇരു സംസ്ഥാനങ്ങളും അതിർത്തി പങ്കിടുന്ന ജില്ലകളിലെ കലക്ടർമാർ തമ്മിൽ ആശയ വിനിമയം നടത്തി ഓരോ ദിവസത്തെയും സ്ഥിതി വിലയിരുത്തി തുടർ നടപടികൾ ഏകോപിപ്പിക്കും. നേരത്തെ അതിർത്തികളിൽ പരിശോധന നടത്തിയിരുന്നെങ്കിലും കേരള സർക്കാർ നിർദേശത്തെ തുടർന്നാണ് തമിഴ്നാട് പരിശോധന പിൻവലിച്ചത്.

English Summary:

In response to recent Nipah virus and Mpox cases in Kerala's Malappuram district, Tamil Nadu has implemented strict border checks at key entry points like Walayar. Health officials are screening travelers for symptoms, advising against non-essential travel, and ensuring adherence to preventive measures.