പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ തന്നെ മത്സരിപ്പിച്ചത് കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനവും വിജയിപ്പിച്ചത് അവിടുത്തെ ജനങ്ങളുടെ തീരുമാനവുമായിരുന്നെന്നു ഷാഫി പറമ്പിൽ എംപി പറഞ്ഞു. പരീക്ഷകളിലും കലാ–കായിക, സാംസ്കാരിക രംഗങ്ങളും മികവു തെളിയിച്ചവർക്ക് സ്മാർട് പാലക്കാട് ഏർപ്പെടുത്തിയ മുൻ മുഖ്യമന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ തന്നെ മത്സരിപ്പിച്ചത് കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനവും വിജയിപ്പിച്ചത് അവിടുത്തെ ജനങ്ങളുടെ തീരുമാനവുമായിരുന്നെന്നു ഷാഫി പറമ്പിൽ എംപി പറഞ്ഞു. പരീക്ഷകളിലും കലാ–കായിക, സാംസ്കാരിക രംഗങ്ങളും മികവു തെളിയിച്ചവർക്ക് സ്മാർട് പാലക്കാട് ഏർപ്പെടുത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എൻഡോവ്മെന്റ് മെറിറ്റ് പുരസ്കാരം സമ്മാനിക്കുകയായിരുന്നു ട്രസ്റ്റ് പ്രസിഡന്റ് കൂടിയായ അദ്ദേഹം.

വിവിധ മേഖലകളിലെ പ്രതിഭകൾക്കു കൈത്താങ്ങുകയും അനുമോദിക്കുകയും ചെയ്യുന്ന സ്മാർട് പാലക്കാട് പദ്ധതി തുടരുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു. ഗായകൻ ഹനാൻ ഷാ മുഖ്യാതിഥിയായി. ഖാദി ബോർഡ് മുൻ അംഗം സി.ചന്ദ്രൻ, മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രവിതാ മുരളീധരൻ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ, നഗരസഭാംഗങ്ങളായ സാജോ ജോൺ, മിനി ബാബു, അനുപമ പ്രശോഭ്, സ്മാർട്ട് പാലക്കാട് കോ ഓർഡിനേറ്റർ കെ.എസ്.ജയഘോഷ്, അജാസ് കുഴൽമന്ദം എന്നിവർ പ്രസംഗിച്ചു. പ്രായം കുറഞ്ഞ പക്ഷി നിരീക്ഷക അനന്യ കൽപാത്തി ഉൾപ്പെടെയുള്ളവരെ അനുമോദിച്ചു.

English Summary:

Shafi Parambil MP, representing Vadakara, emphasized the significance of community support for local talent during the Smart Palakkad event. The event celebrated achievers in various fields, awarding them the Oommen Chandy Endowment Merit Award.