വടക്കഞ്ചേരി ∙ പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ചു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമതു കരടു വിജ്ഞാപനത്തെ സംബന്ധിച്ചു പരാതി സമര്‍പ്പിക്കാനുള്ള സമയ പരിധി 28ന് അവസാനിക്കും. 60 ദിവസത്തിനകം പരാതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിക്കണമെന്നാണു കരടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കഞ്ചേരി ∙ പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ചു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമതു കരടു വിജ്ഞാപനത്തെ സംബന്ധിച്ചു പരാതി സമര്‍പ്പിക്കാനുള്ള സമയ പരിധി 28ന് അവസാനിക്കും. 60 ദിവസത്തിനകം പരാതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു  സമര്‍പ്പിക്കണമെന്നാണു കരടു വി‍‍‍ജ്ഞാപനത്തില്‍ ഉള്ളത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു പരാതികൾ പോസ്റ്റ് കാർഡായോ ഇ-മെയിലായോ അയയ്ക്കാം.

ജില്ലയിൽ മുന്‍പ് 13 വില്ലേജുകൾ ആണ് ഇഎസ്ഐയിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ പുതിയ കരടു വിജ്ഞാപനത്തിൽ 14 വില്ലേജുകൾ ഉൾപ്പെട്ടിട്ടുണ്ട്. കിഴക്കഞ്ചേരി-1, അഗളി, കള്ളമല, കോട്ടത്തറ, പാടവയൽ, പുതൂർ, ഷോളയൂർ, മുതലമട-1, മുതലമട-2, നെല്ലിയാമ്പതി, പാലക്കയം, മലമ്പുഴ-1, പുതുശേരി ഈസ്റ്റ്, പുതുപ്പരിയാരം വില്ലേജുകളാണിത്. ഇവിടെയുള്ളവരാണു പരാതി കൃത്യമായി നല്‍കേണ്ടത്. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി, പുതിയ മാപ്പ് കേന്ദ്രത്തിനു നൽകിയെന്നു സംസ്ഥാന സർക്കാർ പറയുമ്പോള്‍ത്തന്നെ കൃത്യമായ മാപ്പ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്.കേരളം ഒഴികെയുള്ള എല്ലാ പ്രദേശങ്ങളുടെയും ഇഎസ്എ ഭൂപടങ്ങൾ ഉണ്ട്. കേരളത്തിന്റെ ഭൂപടം വിജ്ഞാപനത്തില്‍ കാണാനില്ല. 

ADVERTISEMENT

കേരളത്തിന്റേത് ജൈവവൈവിധ്യ ബോർഡ് സൈറ്റിൽ ഉണ്ടെന്നു പറഞ്ഞിരുന്നെങ്കിലും വെബ്സൈറ്റിലുള്ളത് കുറേ സർവേ നമ്പറുകൾ മാത്രമാണെന്നും ജിയോ കോ ഓർഡിനേറ്റ്സ് ഉള്ള ഫയലുകൾ ഇല്ലെന്നും കർഷക സംഘടനകൾ ആരോപിച്ചു. കേരള പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ രണ്ടു മാപ്പുകൾ പ്രസിദ്ധീകരിച്ചതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര പറഞ്ഞു.

ഫീൽഡ് തല പരിശോധന നടത്തി പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ അംഗീകരിച്ച് സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിനു കഴിഞ്ഞ മേയ് മാസം നൽകിയ കെഎംഎൽ ഫയലുകൾക്കു പകരം വർഷങ്ങൾക്കു മുൻപ് ഉമ്മൻ വി.ഉമ്മൻ കമ്മിറ്റി തയാറാക്കിയ മാപ്പാണു നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ബോബി ബാസ്റ്റിന്‍ പറഞ്ഞു. കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ടു ലഭ്യമായ മാപ്പുകൾ മുൻപു പഞ്ചായത്തുകൾ സമർപ്പിച്ച മാപ്പുകൾ തന്നെയാണോ എന്നും ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ലെന്നാണു കര്‍ഷകരുടെ പരാതി.

English Summary:

Public feedback sought on the latest Ecologically Sensitive Area (ESA) draft notification for the Western Ghats. The notification, affecting 14 villages in Vadakkanchery, is open for comments until August 28th