ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണു മരിച്ചു
ഒറ്റപ്പാലം∙ ചെന്നൈയ്ക്കു സമീപം കാട്പാടി റെയിൽവേ സ്റ്റേഷനിൽ ചായ വാങ്ങാൻ ഇറങ്ങിയ മലയാളി യുവാവ് ഓടിത്തുടങ്ങിയ ട്രെയിനിൽ തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ടു മരിച്ചു. നാട്ടിൽ നിന്ന് ഓണം അവധി കഴിഞ്ഞു ഭുവനേശ്വറിലെ ജോലിസ്ഥലത്തേക്കു മടങ്ങുകയായിരുന്ന ഒറ്റപ്പാലം വരോട് വീട്ടാമ്പാറ ചെമ്പുള്ളി

ഒറ്റപ്പാലം∙ ചെന്നൈയ്ക്കു സമീപം കാട്പാടി റെയിൽവേ സ്റ്റേഷനിൽ ചായ വാങ്ങാൻ ഇറങ്ങിയ മലയാളി യുവാവ് ഓടിത്തുടങ്ങിയ ട്രെയിനിൽ തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ടു മരിച്ചു. നാട്ടിൽ നിന്ന് ഓണം അവധി കഴിഞ്ഞു ഭുവനേശ്വറിലെ ജോലിസ്ഥലത്തേക്കു മടങ്ങുകയായിരുന്ന ഒറ്റപ്പാലം വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടിൽ സന്ദീപ് കൃഷ്ണൻ (32) ആണു മരിച്ചത്. കാട്പാടി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയായിരുന്നു അപകടം.
പ്ലാറ്റ്ഫോമിലേക്കിറങ്ങിയ സന്ദീപ് തിരികെ കയറും മുൻപു ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ഒരു കയ്യിൽ ചായയുമായി കയറിപ്പറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഓടിത്തുടങ്ങിയ ട്രെയിനിന് അടിയിൽപ്പെട്ടാണു യുവാവു മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. ഭുവനേശ്വറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു സന്ദീപ് കൃഷ്ണൻ. അച്ഛൻ: ബാലകൃഷ്ണൻ നായർ. അമ്മ: സതീദേവി. സഹോദരി: ശ്രുതി സി.നായർ (എസ്ബിഐ, മുംബൈ).