വനമേഖലയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
മംഗലംഡാം ∙ കടപ്പാറ തളികക്കല്ല് വനമേഖലയിൽ പുരുഷന്റേതെന്നു കരുതുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തളികക്കല്ലിൽ നിന്നു മൂന്നു കിലോമീറ്ററോളം ദൂരെ കാരപ്പാറ വഴിയിൽ തവളചത്തപാറയിലാണു മൃതദേഹം കണ്ടെത്തിയത്. തലയോട്ടി ഉടലിൽ നിന്നു വേർപെട്ട നിലയിലാണ് രണ്ടു ഷർട്ടും മുകളിൽ ഒരു ടീഷർട്ടുംധരിച്ചിട്ടുണ്ട്.

മംഗലംഡാം ∙ കടപ്പാറ തളികക്കല്ല് വനമേഖലയിൽ പുരുഷന്റേതെന്നു കരുതുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തളികക്കല്ലിൽ നിന്നു മൂന്നു കിലോമീറ്ററോളം ദൂരെ കാരപ്പാറ വഴിയിൽ തവളചത്തപാറയിലാണു മൃതദേഹം കണ്ടെത്തിയത്. തലയോട്ടി ഉടലിൽ നിന്നു വേർപെട്ട നിലയിലാണ് രണ്ടു ഷർട്ടും മുകളിൽ ഒരു ടീഷർട്ടും ധരിച്ചിട്ടുണ്ട്. സമീപത്തു പുലിയുടെ വിസർജ്യവും ഉണ്ടായിരുന്നു.
ഉൾവനത്തിൽ പരിശോധനയ്ക്കു പോയ മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരാണു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കണ്ടത്. മംഗലംഡാം പൊലീസ് ഇൻസ്പെക്ടർ എസ്. അനീഷ് , ഡപ്യൂട്ടി ഫോറസ്റ്റ് ഓഫിസർ കെ.എ. മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്, ഫോറസ്റ്റ്, ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹാവശിഷ്ടങ്ങൾ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഷർട്ടിൽ നെന്മാറയിലെ സ്ഥാപനത്തിന്റെ വിലാസമുണ്ട്.