അധ്യാപക ഒഴിവ് അലനല്ലൂർ ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, യുപിഎസ്ടി എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 24ന് രാവിലെ 11ന് സ്കൂളിൽ നടക്കും. പെരിങ്ങോട്ടുകുറിശ്ശി ∙ ബമ്മണൂർ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി (സോഷ്യൽ സയൻസ്) താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
അലനല്ലൂർ ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, യുപിഎസ്ടി എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 24ന് രാവിലെ 11ന് സ്കൂളിൽ നടക്കും.
പെരിങ്ങോട്ടുകുറിശ്ശി ∙ ബമ്മണൂർ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി (സോഷ്യൽ സയൻസ്) താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും.
കുഴൽമന്ദം ∙ മാത്തൂർ ചെങ്ങണിയൂർ ജിഎൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. ടിടി, കെടെറ്റ് എന്നിവ പാസായിരിക്കണം. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് സ്കൂളിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

ഡ്രൈവിങ് ടെസ്റ്റ്: ഡേറ്റ് ബുക്കിങ്
പട്ടാമ്പി ∙ നിലവിൽ ഡ്രൈവിങ് ലൈസൻസിന് ടെസ്റ്റ് ഡേറ്റ് ലഭ്യമാകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പട്ടാമ്പി സബ് ആർടി ഓഫിസിൽ ഒക്ടോബറിൽ എല്ലാ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ അഡീഷനൽ ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് ഓപ്പൺ ചെയ്തതായി ജോയിന്റ് ആർടിഒ കെ.എ.രാജു അറിയിച്ചു.

ADVERTISEMENT

നാളെ മുതൽ രാവിലെ 9 മുതൽ അപേക്ഷകന് ഓൺലൈനായി ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്യാം. നിലവിലേതു പോലെ തന്നെ അഡീഷനൽ സ്ലോട്ടിലും 40 പേർക്ക് ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാം. 12 അധിക ബാച്ചുകൾ അനുവദിക്കുന്നത് മൂലം 480 അപേക്ഷകർക്ക് കൂടി ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാനാവും.

സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്
കുഴൽമന്ദം ∙ നന്ദനം കോമൺ സർവീസ് സെന്റർ വാർഷികത്തിന്റെ ഭാഗമായി ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളജും അൽ ഷഹാമ കണ്ണശുപത്രിയും ചേർന്നു ഇന്നു രാവിലെ 9 മുതൽ 1 മണി വരെ ചുങ്കമന്ദം ചെങ്ങണിയൂർ എയുപി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. മാത്തൂർ പഞ്ചായത്ത് അധ്യക്ഷ പ്രവിത മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

ചിറ്റൂർ ∙ ശ്രീ സത്യസായി സേവാസമിതിയുടെ ശ്രീ സത്യസായി ഗ്രാമസേവാ പദ്ധതിയുടെ ഭാഗമായി പാലക്കാട് ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപും നേത്ര പരിശോധനാ ക്യാംപും ഇന്ന് രാവിലെ 9 മുതൽ ഒരു മണി വരെ ചിറ്റൂർ വടക്കത്തറ അണ്ണാമലയപ്പൻ ക്ഷേത്ര ഹാളിൽ നടക്കും. ഫോൺ: 9447334519.