വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ‘ജൈവവൈവിധ്യ ബോധവൽക്കരണവും വിദ്യാഭ്യാസവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിജൈവവൈവിധ്യ സെമിനാർ/ ശിൽപശാല/ സിംപോസിയം എന്നിവ സംഘടിപ്പിക്കുന്നതിനു ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂളുകൾ, കോളജുകൾ, സർവകലാശാല വകുപ്പുകൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ‘ജൈവവൈവിധ്യ ബോധവൽക്കരണവും വിദ്യാഭ്യാസവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജൈവവൈവിധ്യ സെമിനാർ/ ശിൽപശാല/ സിംപോസിയം എന്നിവ സംഘടിപ്പിക്കുന്നതിനു ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂളുകൾ, കോളജുകൾ, സർവകലാശാല വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്:www.keralabiodiversity.org

∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. 
സ്പിൽവേ ഷട്ടറുകൾ ഇന്നു തുറന്നേക്കും
പാലക്കാട് ∙ മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് അനുസരിച്ചുള്ള പരമാവധിയിൽ എത്തിയതിനാൽ ഇന്ന് രാവിലെ 8 മുതൽ സെപ്റ്റംബർ 30 രാത്രി 12 മണി വരെ വൈദ്യുതി ഉൽപാദനം നടത്തുന്നതിന് ആവശ്യമെങ്കിൽ സ്പിൽവേ ഷട്ടറുകൾ ചെറിയ തോതിൽ തുറക്കുമെന്നു എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ഗതാഗത നിയന്ത്രണം
∙ പാലക്കാട് - പൊന്നാനി
റോഡിൽ മേപ്പറമ്പ് മുതൽ മഹിമ ഓഡിറ്റോറിയം (എടത്തറ) വരെ നാളെ മുതൽ റോഡ് മാർക്കിങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഗതാഗതം ഭാഗികമായി മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അസി.എൻജിനീയർ അറിയിച്ചു.
അധ്യാപക ഒഴിവ്
പട്ടാമ്പി ∙ കീഴായൂർ ജിയുപി സ്കൂളിൽ യുപിഎസ്ടി ഫുൾടൈം ജൂനിയർ അറബിക് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് 27ന് 11ന് സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

ADVERTISEMENT

പട്ടാമ്പി ∙ പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്ടി നാച്വറൽ സയൻസ് തസ്തികയിലെ ഒഴിവിലേക്ക് ഇന്ന് ഉച്ചയ്ക്ക് 2ന് കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. പടിഞ്ഞാറങ്ങാടി ∙ കല്ലടത്തൂർ ഗോഖലെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ കൊമേഴ്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് രാവിലെ 10.30 ന്.
കൂറ്റനാട് ∙ പിലാക്കാട്ടിരി ജിഎൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് നടക്കും.

കോട്ടയ്ക്കൽ ഗോപിനായർ അനുസ്മരണം 29ന്
കൂറ്റനാട് ∙ പെരിങ്ങോട് കഥകളി പ്രമോഷൻ സൊസൈറ്റിയുടെ കേളീരവം പരിപാടിയുടെ ഭാഗമായി കഥകളി നടൻ കോട്ടയ്ക്കൽ ഗോപിനായർ അനുസ്മരണ സമ്മേളനം 29ന് വൈകിട്ട് 5ന് പെരിങ്ങോട് സ്കൂൾ ശതാബ്ദി മന്ദിരത്തിൽ നടക്കും. കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യൻ ആൻഡ് മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ ഉദ്ഘാടനം ചെയ്യും. പി.എം.നാരായണൻ നമ്പൂതിരിപ്പാട് അധ്യക്ഷനാകും. കലാമണ്ഡലം ഗോപി മുഖ്യപ്രഭാഷണം നടത്തും. 7 മണിക്ക് കഥകളി അരങ്ങേറും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT