വേഗത്തിന് ബൈപാസ് വേണം; കൂടുതൽ ട്രെയിനുകൾ ഓടിക്കാനും സഹായകമാകും
പാലക്കാട്∙ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നു പാലക്കാട് – ഷൊർണൂർ റെയിൽപാതയിലേക്കു ബൈപാസ് ട്രാക്ക് പല കാരണങ്ങൾ കൊണ്ടും അനിവാര്യമാണ്. പുതിയ പാതയ്ക്കും അതിലൂടെ പുതിയ ട്രെയിനുകൾക്കും അതു വഴിതുറക്കും.കൊങ്കൺ പാതയിലൂടെ വന്നു പാലക്കാട്, കോയമ്പത്തൂർ വഴി പോകുന്ന ദാദർ – തിരുനെൽവേലി ട്രെയിൻ പൊള്ളാച്ചി റൂട്ടിൽ

പാലക്കാട്∙ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നു പാലക്കാട് – ഷൊർണൂർ റെയിൽപാതയിലേക്കു ബൈപാസ് ട്രാക്ക് പല കാരണങ്ങൾ കൊണ്ടും അനിവാര്യമാണ്. പുതിയ പാതയ്ക്കും അതിലൂടെ പുതിയ ട്രെയിനുകൾക്കും അതു വഴിതുറക്കും.കൊങ്കൺ പാതയിലൂടെ വന്നു പാലക്കാട്, കോയമ്പത്തൂർ വഴി പോകുന്ന ദാദർ – തിരുനെൽവേലി ട്രെയിൻ പൊള്ളാച്ചി റൂട്ടിൽ തിരിച്ചുവിട്ടാൽ 4 മണിക്കൂർ വരെ സമയം ലാഭിക്കാമെന്നു റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പാലക്കാട് ടൗണിൽ നിന്നു നിലമ്പൂർക്ക് പാസഞ്ചർ, മെമു സർവീസുകൾക്കു സാധ്യതയുണ്ട്. അങ്ങനെ ട്രാക്ക് തടസ്സങ്ങളില്ലാത്ത സർവീസുകൾക്കു വഴിതുറക്കും. തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസ് പാലക്കാട് ടൗൺ സ്റ്റേഷനിൽ എത്തിയശേഷം നേരിട്ടു ഷൊർണൂർ റൂട്ടിലേക്കാണു പോകേണ്ടതെങ്കിലും പാലക്കാട് ജംക്‌ഷൻ സ്റ്റേഷനിൽ (ഒലവക്കോട്) പോകാതെ നിവൃത്തിയില്ല. അവിടെ ട്രെയിൻ ചെന്നു നിൽക്കുന്നതു കോയമ്പത്തൂർ ട്രാക്കിലാണ്.
തുടർന്ന് എൻജിൻ ഷൊർണൂർ പാതയുടെ ദിശയിൽ മാറ്റി ഘടിപ്പിച്ചു വേണം തിരുവനന്തപുരം യാത്ര തുടരാൻ. ട്രെയിൻ മധുരയ്ക്കു പോകുമ്പോഴും പാലക്കാട് ജംക്‌ഷനിൽ കോയമ്പത്തൂർ ട്രാക്കിലെത്തി എൻജിൻ മാറ്റി ടൗൺ സ്റ്റേഷൻ വഴി പൊള്ളാച്ചി പാതയിലെത്തും. ഷൊർണൂർ ഭാഗത്തു നിന്നു പൊള്ളാച്ചി വഴി പേകേണ്ട ചരക്കു ട്രെയിനുകളും ഇങ്ങനെ തലമാറ്റണം. അതിനു വേണ്ടിയുള്ള ഷണ്ടിങ് ഒരു മണിക്കൂറോളം ട്രാക്കിൽ ബ്ലോക്കുണ്ടാക്കും.കൂടുതൽ ട്രെയിനുകൾ വേഗത്തിൽ ഒാടിക്കാനും വരുംവർഷങ്ങളിൽ ഈ പാത അനിവാര്യമാണ്. പൊള്ളാച്ചി വഴി ഷൊർണൂർ ദിശയിലേക്കുള്ള ട്രെയിനുകൾ കാവിൽപാട് ജംക്‌ഷനിൽ നിന്നു യു ടേൺ തിരിഞ്ഞാണ് ഇപ്പോൾ ഒലവക്കോട്ടെത്തുന്നത്. പകരം കാവിൽപാടു നിന്നു നേരിട്ടു ഷൊർണൂർ പ്രധാന പാതയിൽ പ്രവേശിക്കാനാണു പുതിയ ട്രാക്ക്. അതിനു സാങ്കേതിക തടസ്സങ്ങളില്ലെന്നും പ്രായോഗികമെന്നുമാണ് റെയിൽവേ സർവേയും വ്യക്തമാക്കുന്നത്.
തെക്കു കിഴക്കു ദിശയിലാണ് പാലക്കാട് ടൗൺ സ്റ്റേഷനുള്ളത്. ഷൊർണൂർ ഭാഗത്തേക്കുള്ള പാത കിഴക്കു പടിഞ്ഞാറാണ്. എതാണ്ട് രണ്ടര കിലോമീറ്റർ ദൂരം പുതിയ പാത വേണ്ടിവരുമെന്നാണു നിലവിലെ നിഗമനം. സർവേയനുസരിച്ച് ഏതാണ്ട് രണ്ടര ഏക്കറോളം ഭൂമി വേണ്ടിവരും. ഇരുവശത്തുമായി ശരാശരി 10 മീറ്റർ വീതി വേണം. പ്രദേശത്ത് നിലവിൽ റെയിൽവേ ഭൂമി അധികം ഇല്ലാത്തതിനാൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ട്രാക്ക് തുടങ്ങേണ്ടയിടത്തും അവസാനിക്കുന്നയിടത്തും സ്വന്തം ഭൂമിയുണ്ട്. ട്രാക്ക് ചെന്നുചേരുന്ന പറളിയിൽ സിഗ്നൽ പോയിന്റും നിർമിക്കണം. ഷണ്ടിങ് ഒഴിവാക്കൽ റെയിൽവേയുടെ പ്രഖ്യാപിത നയമായതിനാൽ അതു ബൈപ്പാസ് ട്രാക്കിന് അനുകൂലമാണ്. ശക്തമായ ഇടപെടലും രാഷ്ട്രീയനീക്കങ്ങളും കൂടി വേണം.